
കറികളിൽ ഉപ്പും മുളകും കൂടിയോ!? ഈ ഒരു സൂത്രം ചെയ്താൽ മതി.. കറികൾക്ക് ഉപ്പും മുളകും കൂടിയാൽ കുറക്കാൻ ഇതാ ഒരു കുറുക്കു വഴി.!! Tip To Reduce Excess Salt
Tip To Reduce Excess Salt : വീട്ടിലേക്ക് അതിഥികളെ ക്ഷണിച്ച് തിരക്കിട്ട് ഭക്ഷണം തയ്യാറാക്കി വച്ചതിന് ശേഷമായിരിക്കും മിക്കപ്പോഴും ഉപ്പും പുളിയുമെല്ലാം കൂടിപ്പോയി എന്ന സത്യം നമ്മൾ തിരിച്ചറിയുന്നത്. ഇത്തരത്തിൽ ഉപ്പു കൂടിയ അല്ലെങ്കിൽ മുളക് അധികമായ കറി എങ്ങനെ അവർക്ക് നൽകുമെന്ന് കരുതി ടെൻഷൻ അടിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ചില പൊടിക്കൈകൾ അറിഞ്ഞിരിക്കാം. ചിക്കൻ, മീൻ പോലുള്ള കറികളിൽ
ഉപ്പ് കൂടിയെന്ന് തോന്നുകയാണെങ്കിൽ അല്പം ചെറുനാരങ്ങ നീര് പിഴിഞ്ഞൊഴിച്ചാൽ മതിയാകും. അതുപോലെ സാധാരണ കറികളിൽ ഉപ്പും എരിവുമെല്ലാം അധികമാകുമ്പോൾ ചോറ് ഒരു വലിയ ഉരുളയാക്കി കറിയിലിട്ട് കുറഞ്ഞത് 15 മിനിറ്റ് എങ്കിലും വയ്ക്കുക. ശേഷം ആ ചോറുരുള കറിയിൽ നിന്നും എടുത്ത് മാറ്റാവുന്നതാണ്. ഈയൊരു രീതി പരീക്ഷിക്കുന്നത് വഴി കറി കൃത്യമായി ബാലൻസ് ചെയ്യപ്പെടുന്നതാണ്. അതല്ലെങ്കിൽ കറിയിൽ അല്പം ജീരകം പൊടിച്ച് ചേർത്താലും അത് ഉപ്പിനെയും പുളിയെയുമെല്ലാം ബാലൻസ് ചെയ്യും.
If you’ve added too much salt to your food, here are some simple tips to reduce the salty taste, Drop a peeled potato into the dish and let it cook for a while. It will absorb some of the excess salt. Remove the potato before serving. Increase the quantity of the main ingredients (like vegetables, rice, or water) to balance the salt.
എന്നാൽ ജീരകത്തിന്റെ മണം ഇഷ്ടമില്ലാത്തവർക്ക് കറിയിൽ അല്പം തേങ്ങ അരച്ച് ചേർത്താൽ കറിയുടെ രുചി വർദ്ധിക്കുകയും അതേസമയം ഉപ്പും മുളകും കുറയ്ക്കുകയും ചെയ്യാം. മീൻ കറി ഉണ്ടാക്കുമ്പോൾ അതിൽ മീനിന്റെ മണം കുറയാനായി തക്കാളിയുടെ അളവ് അല്പം കൂട്ടി എടുക്കാവുന്നതാണ്. അബദ്ധ വശാൽ കറിയിൽ മഞ്ഞൾപൊടി ഇടുമ്പോൾ അല്പം അധികമായി പോയി എന്ന് തോന്നുകയാണെങ്കിൽ ഒരു ചോറുരുള കിഴി കെട്ടി കറിയിൽ ഇട്ടു വയ്ക്കുക. അൽപ നേരം കഴിഞ്ഞ് ആ കിഴി പുറത്തേക്ക് എടുക്കുമ്പോൾ മഞ്ഞനിറം കുറഞ്ഞതായി കാണാം.
അതല്ലെങ്കിൽ തേങ്ങാപ്പാൽ കറികളിൽ ഒഴിച്ച് നൽകുകയാണെങ്കിൽ അത് കറിയുടെ രുചി വർദ്ധിപ്പിക്കുകയും അതോടൊപ്പം മറ്റ് രുചികളിൽ ബാലൻസ് കൊണ്ടു വരികയും ചെയ്യുന്നതാണ്. അച്ചാർ ഉണ്ടാക്കി വയ്ക്കുമ്പോൾ അതിൽ ഉപ്പ് കൂടുകയാണെങ്കിൽ അല്പം തേങ്ങാവെള്ളം ഒഴിച്ച് വച്ചാൽ മതി. ഇങ്ങിനെ ചെയ്യുന്നത് വഴി അച്ചാറിൽ അധികമായുള്ള ഉപ്പ് വലിച്ചെടുക്കുകയും അച്ചാറിന്റെ സ്വാദ് ബാലൻസ് ചെയ്യുകയും ചെയ്യും. എങ്ങിനെയാണ് ഇതെല്ലം ചെയ്യേണ്ടത് എന്നും ബാക്കി വരുന്ന ടിപ്പുകളും വീഡിയോയില് വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. To Reduce Excess Salt Video Credit : Kairali Health
Comments are closed.