കറപിടിച്ച ടൈൽ വൃത്തിയാക്കാൻ ഇതാ ഒരു സൂത്രം.!! Tile cleaning Tips

ടൈലിൽ നിന്നും സിമെന്റ് തറയിൽ നിന്നും അഴുക്കും പൂപ്പലും വൃത്തിയാക്കിയില്ലേൽ അഭംഗിയാണ്. തെന്നി വീഴാനുള്ള സാധ്യതയും കൂടുതലാണ്. മഴക്കാലത്തു വെള്ളം വീണു മുറ്റത്തെയും സ്റ്റെപ്പുലെയും ടൈൽ പെട്ടന്ന് പൂപ്പൽ വരുകയും ചെയ്യും. ഇങ്ങനെ ക്ലീൻ ചെയ്ത് നോക്കൂ, എത്ര അഴുക്കു പിടിച്ച ടൈലും എളുപ്പം വൃത്തിയാക്കാം. വളവും കീടനാശിനിയുമെല്ലാം വിൽക്കുന്ന കടകളിൽ നിന്നും എം ‘Biogreen ടൈൽ ക്ലീനർ ‘ വാങ്ങിക്കാം.

മാസ്കും ഗ്ലോവ്സും ധരിച്ചു വേണം ഇത് മിക്സ്‌ ചെയ്തെടുക്കാൻ. സ്പ്രേ ബോട്ടിൽ ഉണ്ടെങ്കിൽ തയാറാക്കി വെക്കുക. ഒരു ഡിസ്പോസിബിൾ ഗ്ലാസിൽ ടൈൽ ക്ലീനർ എടുക്കുക. ഇത് ബോട്ടിലിൽ ഒഴിക്കാം. ഇതിലേക്ക് നാല് ഗ്ലാസ്‌ വെള്ളം ഒഴിക്കണം. വെള്ളവും സൊല്യൂഷനും 4:1 എന്ന അനുപാതത്തിലാണ് എടുക്കേണ്ടത്. കടുപ്പം കൂടിയ കറകൾക് 3:1 എന്ന അനുപാതത്തിൽ എടുക്കാം.

ഇത് മിക്സ്‌ ചെയ്‌താൽ സൊല്യൂഷൻ റെഡി. കുട്ടികളിൽ നിന്നും ഈ സൊല്യൂഷൻ മാറ്റി വെക്കണം. അഴുക്കുള്ള ഭാഗത്തു തയാറാക്കിയ സൊല്യൂഷൻ സ്പ്രേ ചെയ്യുക. ബ്രഷ് ഉപയോഗിച്ച് ഉരസി വൃത്തിയാകാം. വെള്ളം കൊണ്ട് കഴുകിക്കളയാം. ബാക്കി വന്ന സൊല്യൂഷൻ കുട്ടികൾക്ക് എത്താത്തിടത്ത് സൂക്ഷിച്ചു വെക്കാം. സൊല്യൂഷൻ ശരീരത്തിൽ ആകാതെ ശ്രദ്ധിക്കണം.

സിമന്റ്‌ തറയിലെ അഴുക്കും പൂപലും കളയാൻ കറയുള്ള ഭാഗത്ത്‌ ബ്ലീച്ചിങ് പൌഡർ വിതറാം. അല്പം സമയം വെക്കാം. കുറച്ച് സമയം കഴിഞ്ഞ് ചൂൽ കൊണ്ടോ മറ്റോ അടിച്ചു വെള്ളം കൊണ്ട് കഴുകി കളയാവുന്നതാണ്. ബ്ലീച്ചിങ് പൌഡർ ഉപയോഗിക്കുമ്പോഴും ഗ്ലൗസ് ധരിക്കാൻ ശ്രദ്ധിക്കണം.

Rate this post

Comments are closed.