തൊട്ടാവാടി.. തൊട്ടാൽ വാടും ഈ ചെടിയുടെ ഗുണങ്ങളെ കുറിച്ച് അറിയാമോ? നിങ്ങളുടെ നാട്ടിൽ ഈ ചെടിക്ക് പറയുന്ന പേര് പറയൂ.!!

നമ്മുടെ കേരളത്തിൽ സർവസാധാരണമായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് തൊട്ടാവാടി. ഒരുകാലത്ത് നമ്മുടെ അത്തപ്പൂക്കളത്തിലെ ഒരു പ്രധാനപ്പെട്ട പുഷ്പം തന്നെയായിരുന്നു ഇത്. തൊട്ടാൽ വാടുകായും പിന്നീട് പുനർരൂപീകരിക്കുകയും ചെയ്യുന്ന ഈ സസ്യത്തിന്റെ ഇലകളുടെ പ്രത്യേകത ബാല്യകാലത്ത് നമ്മെ ഒരുപാട് അതിശയിപ്പിച്ചിട്ടുള്ളതായിരുന്നു. ഇപ്പോൾ ഈ ചെടി നമ്മുടെ പരിസരത്തുനിന്നും


അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ ഈ ഒരു കാലഘട്ടത്തിൽ ഈ ഒരു സസ്യത്തിന്റെ ഗുണങ്ങളെ കുറിച്ച് ഒട്ടുമിക്ക ആളുകൾക്കും അറിയില്ല എന്നതാണ് സത്യം. പല രോഗങ്ങൾക്കും ഉള്ള ഒരു പരിഹാരമാർഗമാണ് തൊട്ടാവാടി. അലര്‍ജി,ആസ്മ, ടെന്‍ഷന്‍, കൊളസ്റ്റ്രോള്‍, ഹെമറോയ്ഡ്, ഹൈപ്പര്‍ ടെന്‍ഷന്‍, രക്ത സംബന്ധമായ രോഗങ്ങള്‍, അപസ്മാരം, ബ്രോങ്കൈറ്റീസ്,ഇമ്പൊട്ടന്‍സ്, പാമ്പിന്‍ വിഷം, വിഷാദ രോഗങ്ങള്‍

തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഉത്തമപരിഹാരമാണ് ഇവ. ഗോതമ്പ് കഞ്ഞിയിൽ തൊട്ടാവാടി ജ്യൂസ് അടിച്ചു ചേർത്ത് കഴിക്കുകയാണെങ്കിൽ കൊളസ്റ്ററിൽ കുറയുന്നതാണ്. മുറിവ് ഉണങ്ങുന്നതിനായി തൊട്ടാവാടി അരച്ച് ഉപയോഗിച്ചാൽ മതി.വിഷജന്തുക്കൾ കടിച്ചാൽ വിഷം ഇറങ്ങുന്നതിനായി ഈ സസ്യം അരച്ച് കടിച്ച ഭാഗത്ത് പുരട്ടിയാൽ മതിയാകും. ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും ഔഷധത്തിനായി ഉപയോഗിക്കുന്നവയാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PK MEDIA – LIFE എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.