തീയേറ്ററുകളിൽ നിറഞ്ഞാടിയ സിനിമകൾ ഇനി ഒ ടി ടി ലേക്ക്; ഈ ആഴ്ചയിലെ ഒ ടി ടി റിലീസുകൾ ഇവയൊക്കെ..| This Week Ott Release Movies Malayalam

This Week Ott Release Movies Malayalam: പുലിമുരുകന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ്-ഉദയകൃഷ്ണ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് മോൺസ്റ്റർ. ലക്കി സിംഗ് എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ചിത്രത്തിൽ ഹണി റോസ് ആണ് നായികയായി എത്തുന്നത്. ഡിസമ്പർ 2 മുതൽ ഹോട്ട് സ്റ്റാറിൽ പ്രദർശനം ആരംഭിക്കും. ജീത്തു ജോസെഫിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനായി എത്തിയ ത്രില്ലെർ ചിത്രമാണ് കൂമൻ.

നവംബർ നാലിന് തിയേറ്ററുകളിൽ വേൾഡ് വൈഡ് റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയ ചിത്രത്തിന്റെ ഒ ടി ടി റീലീസ് തീയതി പുറത്തു വീട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആമസോൺ പ്രൈമിലൂടെ ഡിസംബർ രണ്ടു മുതൽ ചിത്രത്തിന്റെ ഒ ടി ടി സംപ്രേഷണം ആരംഭിക്കും. കോമാളി എന്ന ചിത്രത്തിന് ശേഷം പ്രദീപ്‌ രംഗനാഥൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ലവ് ടുഡേ. സംവിധായകൻ തന്നെ നായകനായി എത്തിയ ചിത്രം

തമിഴ് നാട്ടിൽ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ചിത്രത്തിന്റെ ഒ ടി ടി ഡിസംബർ 2 മുതൽ നെട്ട്ഫ്ലിക്സ് വഴി ആരംഭിക്കും.നെട്ട്ഫ്ലിക്സ് വഴി ഡിസംബർ 2നു റിലീസ് ചെയ്യുന്ന മറ്റൊരു തമിഴ് ചിത്രമാണ് “നിതം ഒരു വാനം”.അശോക് സെൽവൻ, റിതു വർമ, ശിവദ, അപർണ ബാലമുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങൾ ആക്കി കാർത്തിക്ക് സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം.

ഭരത്തിനെ നായകനാക്കി എം. ശക്തിവേൽ സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലർ ചിത്രമാണ് മിറൽ. വാണി ഭോജൻ നായികയായി എത്തുന്ന ചിത്രം ഡിസംബർ 2 മുതൽ “ആഹാ ” യിലൂടെ പുറത്തിറങ്ങും.കാർത്തിക് ആര്യനെ നായകനാക്കി ശശാങ്ക ഘോഷ് സംവിധാനം ചെയ്യുന്ന സൈക്കളോജിക്കൽ ത്രില്ലർ ചിത്രമാണ് ഫ്രഡി. ഡിസംബർ രണ്ടു മുതൽ ചിത്രത്തിന്റെ ഓൺലൈൻ സ്ട്രീമിങ് ആരംഭിക്കും.

Rate this post

Comments are closed.