ഈ 7 നാളുകളിൽ ജനിച്ച സ്ത്രീകളുടെ മനസ്സ് വിഷമിപ്പിച്ചാൽ ഇവരെ ദ്രോഹിച്ചാൽ ദേവി കോപം ഉറപ്പ്.. അമ്മ ശരണം.!! They are gods dearest persons astrology malayalam
സ്ത്രീകളെ അമ്മയായും ദേവിയായും കാണാൻ പഠിപ്പിക്കുന്ന സംസ്കാരമാണ് നമുക്കുള്ളത്. എന്നാൽ മിക്കപ്പോഴും അവ പാലിക്കപ്പെടാറില്ല എന്നത് മറ്റൊരു സത്യം. ഇനി പറയുന്ന 7 നാളുകളിൽ ഏതെങ്കിലും ഒരു നാൾ ഉള്ള സ്ത്രീ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ അവർ ദേവിയോട് ഏറ്റവും അടുത്ത് നിൽക്കുന്നവരായി കണക്കാക്കാം. മാത്രമല്ല അവരെ വിഷമിപ്പിക്കുകയാണെങ്കിൽ ദേവി കോപം ഉറപ്പാണ്. ആ നാളുകാർ
ഏതൊക്കെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തേത് ഭരണി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളാണ്. ഭദ്രകാളിയുടെ നക്ഷത്രമായാണ് ഭരണിയെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു നാളുകാർക്ക് എപ്പോഴും കാവലായി ഭദ്രകാളി കൂടെ ഉണ്ടാകും. പലപ്പോഴും ഇത്തരക്കാരുടെ പ്രത്യേകത അവരുടെ കൈവശം പണമായി സഹായിക്കാൻ ഒന്നുമില്ലെങ്കിലും ആളായി നിന്ന് കാര്യങ്ങൾ ചെയ്തു കൊടുക്കും എന്നതാണ്.
ദേവിയുടെ അനുഗ്രഹം ഒരുപാട് ഉള്ള നാളുകാർ ആയതുകൊണ്ട് തന്നെ ഇവരുടെ മനസ്സ് വിഷമിപ്പിക്കാൻ ആരെങ്കിലും ശ്രമിക്കുകയാണെങ്കിൽ അവർക്ക് ദേവി കോപം ഉറപ്പാണ്. ഇത്തരത്തിൽ ഭദ്രകാളിയുടെയും ദുർഗയുടെയും എല്ലാവിധ അനുഗ്രഹങ്ങളും ലഭിച്ച മറ്റൊരു നക്ഷത്രമാണ് രോഹിണി. ഇത്തരക്കാരുടെ ഒരു പ്രത്യേകത അവർ എത്ര വലിയ കുറ്റം ചെയ്താലും അത് പൊതുമധ്യത്തിൽ ഏറ്റുപറഞ്ഞ് മാപ്പ് പറയാനുള്ള മനസ്സ് കാണിക്കും എന്നതാണ്. സ്ഥലമോ സന്ദർഭമോ
ഒന്നും അവർ നോക്കാറില്ല. ഭദ്രാദേവിയുടെ പൂർണ്ണ അനുഗ്രഹമുള്ള മറ്റൊരു നക്ഷത്രമായി കണക്കാക്കുന്നത് ചിത്തിര നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളെയാണ്. സത്യവും ധർമ്മവും എപ്പോഴും മുതൽക്കൂട്ടായി പിടിക്കുന്ന ഇത്തരം നക്ഷത്രക്കാർക്ക് ദേവിയുടെ അനുഗ്രഹം കൂടി ലഭിക്കുന്നതോടെ അവരുടെ ജീവിതം പൂർണ സംതൃപ്തി ഉള്ളതായി മാറുന്നു. ദേവി അനുഗ്രഹം ലഭിച്ച മറ്റ് നക്ഷത്രക്കാരെ പറ്റി വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്.
Comments are closed.