മോളിവുഡ് എന്നാ സുമ്മാവാ; ഇനി ലെവൽ മാറും.. മലയാളത്തിൽ ഇനി വരാൻ പോകുന്ന പാൻ ഇന്ത്യാ ചിത്രങ്ങൾ ഇവയൊക്കെ.!! The Upcoming Pan India Movies In Malayalam

വ്യത്യസ്തമായ സ്ക്രിപ്റ്റുകളിലൂടെയും മേക്കിങ്ങുകളിലൂടെയും ഇന്ത്യൻ സിനിമാ ലോകത്തെ മറ്റു ഇൻഡസ്ട്രികൾക്കിടയിൽ ഈ അടുത്ത കാലത്തായി ഏറെ ശ്രദ്ധ നേടിയ ഒന്നാണല്ലോ മലയാള സിനിമാ ലോകം. പഴഞ്ചൻ സംവിധായകരേക്കാൾ ഉപരി പുതുമുഖ സംവിധായകർക്ക് ഇൻഡസ്ട്രി എന്ന് മുതൽ പ്രാമുഖ്യം നൽകിയോ അന്നുമുതൽ വലിയ മാറ്റങ്ങളാണ് സിനിമാ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ തിരക്കഥയിലൂടെയും അവതരിപ്പിക്കുന്ന രീതിയിലൂടെയും പ്രേക്ഷകരെ പിടിച്ചിരുത്താൻ കെൽപ്പുള്ള പല ചിത്രങ്ങളും ഈയിടെയായി മലയാളത്തിൽ പിറന്നിട്ടുണ്ട്. വ്യത്യസ്തമായ ജേർണറുകളിൽ നവലോകത്തെ മുഴുവൻ

സാങ്കേതിക വിദ്യകളും ഉപയോഗിച്ചുകൊണ്ടുള്ള ഈയൊരു രീതി മലയാള സിനിമയുടെ ഭാവിയെ ശോഭനമാക്കും എന്നത് തീർച്ചയാണ്. സൂപ്പർസ്റ്റാറുകളുടെ താരമൂല്യങ്ങളെക്കാൾ ഉപരി അഭിനേതാക്കളുടെ കഴിവിനും അർപ്പണബോധത്തിനുമാണ് പ്രേക്ഷകർ മൂല്യം കൽപ്പിക്കുന്നത്. മലയാള സിനിമയുടെ മുഖം തന്നെ മാറ്റിമറിക്കാൻ കെൽപ്പുള്ള വരും വർഷങ്ങളിലെ ചില പാൻ ഇന്ത്യൻ സിനിമകളെക്കുറിച്ച് നമുക്ക് പരിശോധിക്കാം. കെ എസ് ബാവയുടെ സംവിധാനത്തിൽ പൃഥ്വിരാജ്, ടോവിനോ തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് കറാച്ചി 81. മലയാളത്തിലെ ആദ്യ സ്പൈ ത്രില്ലർ എന്ന നേട്ടവും ഈ സിനിമക്കുണ്ട്.

രണ്ടാമതായി ടോവിനോയെ തന്നെ നായകനാക്കി ജിതിൻ ലാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ” അജയന്റെ രണ്ടാം മോഷണം” എന്ന സിനിമയാണ്. അഡ്വഞ്ചർ കോമഡി ജേർണറിൽ ഒരുങ്ങുന്ന ഈയൊരു സിനിമയിൽ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലായിരിക്കും ടോവിനോ പ്രത്യക്ഷപ്പെടുക.ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത, അമൽ നീരദിന്റെ മെഗാസ്റ്റാർ ചിത്രം ബിലാൽ, മോഹൻലാലിന്റെ എമ്പുരാൻ എന്നീ ചിത്രങ്ങളും ബിഗ് ബജറ്റിൽ ഒരുങ്ങി പാൻ ഇന്ത്യ റിലീസിന് തയ്യാറെടുക്കുന്നവയാണ്.

മാത്രമല്ല ജയസൂര്യ നായകനായി എത്തുന്ന കത്തനാർ,ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഹനുമാൻ ഗിയർ, കടൽക്കൊള്ളക്കാരനായി നിവിൻ പോളി എത്തുന്ന ‘ ദി പിരാറ്റസ് ഓഫ് ടിയാഗോ ഗാർസ്യ”, സുരേഷ് ഗോപി നായകനായ ഹൈവേ എന്ന സിനിമയുടെ രണ്ടാം ഭാഗം ഹൈവേ 2 വും പാൻ ഇന്ത്യ റിലീസിന് ഒരുങ്ങുന്ന മലയാള ചിത്രങ്ങളാണ്. മലയാള സിനിമാലോകത്തു നിന്നും ഇത്തരത്തിൽ പാൻ ഇന്ത്യൻ സിനിമകൾ ഒരുങ്ങുന്നത് വഴി ഇൻഡസ്ട്രിയിൽ വലിയ മാറ്റങ്ങളായിരിക്കും സംഭവിക്കുക എന്നാണ് നിരൂപകർ അഭിപ്രായപ്പെടുന്നത്.

Comments are closed.