തറ തുടക്കുന്ന വെള്ളത്തിൽ അടുക്കളയിലുള്ള ഈ സാധനം ചേർത്താൽ കാണു മാജിക്.!!

നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണല്ലോ? ഇതിനായി നമ്മുടെ വീടിന്റെ തറ ദിവസവും അടിച്ചും തുടച്ചുമെല്ലാം വൃത്തിയാക്കിയിടാറുണ്ട്. തറ തുടക്കുന്നതിനായി പല തരത്തിലുള്ള ലിക്വിഡുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. ഏതു വസ്തുക്കൾ ഉപയോഗിച്ച് തറ വൃത്തിയാക്കിയാലും പ്രാണികളുടെയും മറ്റും വിഹാരകേന്ദ്രം ആയിരിക്കും നമ്മുടെ വീട്.

നമ്മുടെ വീടിന്റെ തറ നല്ലതുപോലെ വൃത്തിയാക്കുന്നതിനും കൂടാതെ പ്രാണി, ഈച്ച പോലുള്ള ജീവികളുടെ ശല്യം ഒഴിവാക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. വീട് വൃത്തിയാക്കുക മാത്രമല്ല നല്ലൊരു സുഗന്ധം നിറയുകയും ചെയ്യും. തറയിലെ അഴുക്കെല്ലാം വളരെ എളുപ്പത്തിൽ പോകുകയും ചെയ്യും. ഇതിനായി ഒരു ബക്കറ്റിൽ വെള്ളം എടുക്കുക.

ഇതിലേക്ക് കർപ്പൂരം ആണ് എടുക്കുന്നത്. കർപ്പൂരം നല്ലതുപോലെ പൊടിച്ചശേഷം തറതുടക്കുന്ന വെള്ളത്തിലേക്ക് ചേർക്കാവുന്നതാണ്. കൂടാതെ ആവശ്യമെങ്കിൽ നമ്മൾ തറ തുടക്കുന്ന ഏതെങ്കിലും ഒരു ലിക്വിഡും ഇതിനോടൊപ്പം ചേർക്കാവുന്നതാണ്. എന്നാൽ ഇത് തികച്ചും ഓപ്ഷണലാണ്. മറ്റു ലിക്വിഡ് ഒന്നും ഉപയോഗിച്ചില്ല എങ്കിലും തറ നല്ലതുപോലെ വൃത്തിയാകുന്നതിനും പ്രാണിശല്യം ഒഴിവാക്കുവാനും സുഗന്ധം നിറയുവാനും

കർപ്പൂരം വളരെയധികം സഹായിക്കും. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.