തങ്കച്ചൻ വിതുരയ്ക്ക് സമ്മാനവുമായി യൂസഫലി 😍😍 തങ്കച്ചനെ തേടി യൂസഫലിയുടെ സർപ്രൈസ്… സ്റ്റാർ മാജിക്കിൽ ആർക്കും ലഭിക്കാത്ത ഭാഗ്യം.!!

സ്റ്റാർ മാജിക് പരിപാടിയിലെ മിന്നും താരമാണ് തങ്കച്ചൻ വിതുര. തിരുവനന്തപുരം സ്വദേശിയായ തങ്കച്ചൻ വിതുരയ്ക്ക് പ്രേക്ഷക മനസ്സുകളിൽ പ്രത്യേക സ്ഥാനമാണ് ഉള്ളത്. ഒൻപത് അംഗങ്ങളുള്ള മണ്ണ് കൊണ്ടുണ്ടാക്കിയ വീട്ടിൽ കഷ്ടപ്പാട് സഹിച്ചു കഴിഞ്ഞതും, ചെറുപ്പം മുതലുള്ള സിനിമാ പ്രേമവുമൊക്കെ ആരാധകരോട് പല തവണ തങ്കച്ചൻ വിതുര പങ്കുവച്ചിട്ടുണ്ട്.

ഇപ്പോൾ മറ്റു പലർക്കും കിട്ടാത്ത ഒരു ഭാഗ്യമാണ് തങ്കച്ചൻ വിതുരയ്ക്ക് കൈവന്നിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഒന്നാംകിട ബിസിനസ് ഉടമസ്ഥനായ യൂസഫലി ,തങ്കച്ചൻ വിതുരയെ നേരിട്ട് കാണുകയും സ്നേഹ സമ്മാനം കൈമാറുകയും ചെയ്തു.മുൻപ്, സ്വകാര്യ സന്ദർശനത്തിനായി അബുദാബിയിൽ എത്തിയ തങ്കച്ചൻ ഒരു അഭിമുഖത്തിൽ യൂസഫലിയെക്കുറിച്ചു സംസാരിച്ചിരുന്നു. യൂസഫലിക്ക് അപകടം സംഭവിച്ചപ്പോൾ താൻ കരയുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു


എന്നും തനിക്ക് വളരെ ഇഷ്ടമുള്ള വ്യക്തിയാണ് യൂസഫലി എന്നുമാണ് തങ്കച്ചൻ വിതുര പറഞ്ഞത്. നേരിട്ട് കാണാൻ അവസരം കിട്ടണം എന്നാണ് ആഗ്രഹം എന്നും അന്ന് പറഞ്ഞിരുന്നു. അത് അറിഞ്ഞാണ് യൂസഫലി തങ്കച്ചനെ നേരിട്ട് കാണാൻ തീരുമാനിക്കുന്നത്. ‘തങ്കച്ചൻ വിതുര എന്ന കലാകാരന് ബഹുമാന്യനായ യൂസഫലി സാറിന്റെ സ്നേഹസമ്മാനം’ എന്ന ക്യാപ്ഷ്യനോടുകൂടി സിനിമാ നടൻ നാദിർഷയാണ് ആദ്യം സോഷ്യൽ മീഡിയയിൽ ചിത്രം പോസ്റ്റ് ചെയ്തത്.

പിന്നീട് ഈ ചിത്രം ആരാധകർ ഏറ്റെടുക്കുകയായിരുന്നു. സ്റ്റാർ മാജിക് പരിപാടിയിൽ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് തങ്കച്ചൻ വിതുര. സ്നേഹം കൊണ്ട്‌ ആരാധകർ തങ്കു എന്ന് വിളിക്കുന്ന ഈ കലാകാരന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് സിനിമാ മേഖലയും മിമിക്രിയും. ചെറുപ്പത്തിൽ ഒരു അകന്ന ബന്ധുവിനൊപ്പം ഒരു മ്യൂസിക് ട്രൂപ് തുടങ്ങിയെങ്കിലും അത് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന തങ്കച്ചൻ പിന്നീട് മിമിക്രി വേദികളികൂടെയാണ് പ്രശസ്തനായത്.

Comments are closed.