ഒടുവിൽ തമ്പിയുടെ പ്ലാൻ വിജയിച്ചുതുടങ്ങി.. തമ്പി പറയുന്നതനുസരിച്ച് ഹരി.. ബൈക്കിൽ തമ്പിയെ പിൻസീറ്റിലിരുത്തി ഹരി യാത്ര തുടങ്ങുമ്പോൾ നിരാശയോടെ സാന്ത്വനം ആരാധകരും.!!!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. തുടക്കം മുതൽ തന്നെ റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ് സാന്ത്വനം. ഒരു സാധാരണ കുടുംബാന്തരീക്ഷത്തിൽ സംഭവിക്കുന്ന വിശേഷങ്ങളും ചെറുതിൽ തുടങ്ങി വലുത് വരെയുള്ള പ്രശ്നങ്ങളുമാണ് സാന്ത്വനം ചർച്ച ചെയ്യുന്നത്. അനുജൻമാർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ബാലന്റെയും ദേവിയുടെയും കഥയാണ് സാന്ത്വനത്തിന്റെ ഇതിവൃത്തം. ബാലന്റെ


അനുജന്മാരിൽ മൂത്തയാളാണ് ഹരി. താൻ പ്രണയിച്ച പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കാൻ സാധിച്ചെങ്കിലും മുന്നോട്ടുള്ള ജീവിതത്തിൽ ഹരി അത്രയേറെ സന്തുഷ്ടനല്ല. ഗർഭിണിയായതോടെ അപർണ്ണയെ സ്വീകരിക്കാൻ തമ്പി തയ്യാറാകുന്നതും ഹരിക്കൊപ്പം അപർണയെ അമരാവതിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതുമൊക്കെയായിരുന്നു കഴിഞ്ഞ ആഴ്ചകളിലെ എപ്പിസോഡുകളിലൂടെ പ്രേക്ഷകർ കണ്ടത്. തമ്പിയോടൊപ്പം ചേരാൻ പലരീതിയിലും

ഹരി വിമുഖത കാണിച്ചെങ്കിലും സീരിയലിന്റെ ഏറ്റവും പുതിയ പ്രോമോ വീഡിയോയിൽ തമ്പി പറയുന്നതനുസരിച്ച് ഹരി ഓരോന്ന് ചെയ്തുതുടങ്ങുന്നതാണ് കാണിക്കുന്നത്. താൻ പറയുന്നത് പോലെ ഹരി തനിക്കൊപ്പം വന്നില്ലെങ്കിൽ പ്ലാൻ ചെയ്തത് അനുസരിച്ച് ഹരിയെ നമ്മുടെ വശത്താക്കാൻ പറ്റില്ലെന്നാണ് തമ്പി ഭാര്യയോട് പറയുന്നത്. താൻ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഒരു മരുമകനായി ഹരിയെ മാറ്റിയെടുക്കുമെന്ന നിലപാടിലാണ് തമ്പി.

തമ്പി വാങ്ങിക്കൊടുത്ത ബൈക്കിൽ തമ്പിയെത്തന്നെ പിൻസീറ്റിലിരുത്തി യാത്രചെയ്യുന്ന ഹരിയാണ് പുതിയ പ്രൊമോയിലൂടെ ആരാധകരെ നിരാശരാക്കുന്നത്. എന്നാൽ ഹരിയുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണെന്നും ഹരിയുടെ സ്ഥാനത്ത് മാറ്റാരാണെങ്കിലും ഇങ്ങനെയൊക്കെ തന്നെ ചെയ്യുകയുള്ളൂ എന്നും പറയുന്ന ഒരു കൂട്ടം പ്രേക്ഷകരുമുണ്ട്. എന്താണെങ്കിലും പ്രോമോ കണ്ട ആരാധകർ ഇന്നത്തെ എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ.

Comments are closed.