ഗ്രീൻ ലഹങ്കയിൽ ആരാധകരുടെ മനം കവർന്ന് തമന്ന ഭാട്ടിയ.!! Thamannaah Bhatia In Green Lahanga Malayalam
Thamannaah Bhatia In Green Lahanga Malayalam: സിനിമ മേഖലയിൽ എത്തി വളരെ പെട്ടന്ന് മുൻനിര താരമായി മാറാൻ സാധിച്ച നടിയാണ് തമന്ന ഭാട്ടിയ. തെന്നിന്ത്യയിൽ മികച്ച ആരാധക പിന്തുണയുള്ള നടി ഇപ്പോള്‍, മലയാള സിനിമയിലും എത്തിയിരിക്കുകയാണ്. തന്റെ ഫാഷനിൽ തന്റെതായ ശ്രദ്ധ വെക്കാറുള്ള നടിയാണ് തമന്ന ഭാട്ടിയ. ഗ്രീൻ ലഹങ്കയിൽ ഹോട്ട് ലുക്കിൽ എത്തി ആരാധകരുടെ മനസ്സിൽ ഇടം ഇടം പിടിച്ചിരിക്കുകയാണ്. ഏത് നിറത്തിലുള്ള വസ്ത്രത്തിലും അതി മനോഹരമായ ലുക്കിൽ എത്താറുള്ള താരം പ്രമുഖ സമൂഹ മാധ്യമ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റാഗ്രാമിലൂടെ ആണ്
താരത്തിന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ ആക്റ്റിവ് ആണ് തമന്ന. മികച്ച സ്വീക്കൻസിൽ ചെയ്ത ലഹങ്കയാണ് താരം ധരിച്ചിട്ടുള്ളത്. മധുര് ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ‘ബബ്ലി ബൗണ്‍സര്‍’ എന്ന ചിത്രത്തിൽ തമന്ന കേന്ദ്ര കഥാപാത്രമായി എത്താൻ ഇരിക്കയാണ്. പ്രേക്ഷകരിലേക്ക് സെപ്റ്റംബര്‍ 23- ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പുതിയ ചിത്രം റിലീസ് ചെയ്യുന്നത്. തമിഴിൽ മാത്രമല്ല ഹിന്ദിയിലും താരത്തിന്റെ പുതിയ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുകയാണ്. രണ്ട് ചിത്രങ്ങളാണ് ബോളിവുഡിൽ റിലീസിന് ഒരുങ്ങുന്നത് ‘ബോലെ ചുഡിയാന്‍,

പ്ലാന്‍ എ പ്ലാന്‍ ബി എന്നീ ചിത്രങ്ങളാണ്. തെലുങ്കിലും മൂന്ന് ചിത്രങ്ങള്‍ ഇപ്പോൾ തമന്നയെ കേന്ദ്ര കഥാപാത്രമാക്കി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അതോടൊപ്പം രാമലീല എന്ന ചിത്രത്തിന് ശേഷം അരുണ്‍ ഗോപി ദിലീപ് കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ നായികയായും തമന്ന എത്തും എന്നും വാർത്തകൾ ലഭിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി
താരം വിവാഹിതയാകാന്‍ പോകുന്നു എന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ച സാഹചര്യം ഉണ്ടായിരുന്നു. ഒരു വ്യവസായിയെ താരം വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു എന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പരന്നത്. ഇപ്പോൾ ഈ വാർത്തകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് തമന്ന തന്നെ. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ താരം തന്നെ പുരുഷനായി വേഷമിട്ട് എത്തിയാണ് ഈ അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയത്.
Comments are closed.