ആരാധകരെ ശാന്തരാകുവിൻ.!! മണവാളൻ വസീമും ബീപാത്തുവും നാളെ നിങ്ങളെ കാണാൻ വരുന്നുണ്ട്.!! ”Thallumaala” Tovino New Movie

ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘തല്ലുമാല’ നാളെ (ഓഗസ്റ്റ് 12) തിയേറ്ററുകളിൽ എത്തും. ‘തല്ലുമാല’ ഒരു ആക്ഷൻ കോമഡി ചിത്രമാണ്. മുഹ്സിൻ പാരാരിയും അഷറഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച ചിത്രം 20 കോടി രൂപ ബഡ്ജറ്റിൽ ആണ് ഒരുക്കിയിരിക്കുന്നത്.

രണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ തമ്മിലുള്ള പ്രണയവും, അത് സംബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്. ഇന്റർനെറ്റ്‌ സിലിബ്രിറ്റി ആയ മണവാളൻ വസീം എന്ന കഥാപാത്രത്തെയാണ് ടോവിനോ തോമസ് അവതരിപ്പിക്കുന്നത്. വ്ലോഗർ ബീപാത്തു ആയിയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന കല്യാണി പ്രിയദർശൻ വേഷമിടുന്നത്. എസ്ഐ റെജി മാത്യു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.

ചെമ്പൻ വിനോദ് ജോസ്, ബിനു പപ്പൻ, ലുക്മാൻ അവറാൻ, ഗോകുലൻ, സ്വാതി ദാസ് പ്രഭു, അധ്രി ജോയി, ആസിം ജമാൽ, ഓസ്റ്റിൻ ഡാൻ തുടങ്ങി നിരവധി മുൻനിര താരങ്ങളും പുതുമുഖ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. വിഷ്ണു വിജയയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സംവിധായകൻ ഖാലിദ് റഹ്മാന്റെ സഹോദരനും ചായഗ്രഹകനുമായ ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

2019-ൽ ആണ് ‘തല്ലുമാല’ എന്ന ചിത്രം ആദ്യമായി അനൗൺസ് ചെയ്യുന്നത്. എന്നാൽ, അന്ന് ടോവിനോ തോമസിനെയും സൗബിൻ ഷാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കി മുഹ്സിൻ പാരാരി സംവിധാനം ചെയ്യുന്ന ചിത്രമായാണ് ‘തല്ലുമല’ അനൗൺസ് ചെയ്തത്. ആഷിക് അബുവും റിമ കല്ലിംഗലും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സുഷിൻ ശ്യാം സംഗീതം നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പിന്നീട് താൻ ചിത്രത്തിന്റെ തിരക്കഥാകൃത്ത് മാത്രമായിരിക്കും എന്ന് മുഹ്സിൻ പാരാരി അറിയിച്ചു. അതിനു പിന്നാലെ സിനിമയിൽ മറ്റു കാര്യമായ മാറ്റങ്ങളും സംഭവിച്ചു.

Comments are closed.