പല്ലുപുളിപ്പിന് പരിഹാരം.. പല്ലിലെ പുളിപ്പ് മാറുവാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.!! Teeth Sensitivity Treatment
പല്ലുപുളിപ്പിന് കാരണം ടെന്റൽ ഹൈപ്പർ സെൻസിറ്റിവിറ്റി ഉള്ളവർക്ക് ആണ് ഈ ഒരു പ്രശ്നം വളരെയധികമായി അലട്ടുന്നത്. നമ്മുടെ ശീലങ്ങൾ ചെറുതായൊന്ന് മാറ്റിയാൽ മാത്രം മതി വളരെ നിസ്സാരമായി തന്നെ നമുക്ക് പല്ല് പുളിപ്പ് മാറ്റിയെടുക്കാം. ചൂടുള്ളതും തണുത്തതുമായ എന്തെങ്കിലും കഴിക്കുമ്പോഴാണ് ഇക്കിളിപ്പെടുത്തുന്ന പോലെ അല്ലെങ്കിൽ വേദനയോടെ, അല്ലെങ്കിൽ ചെറിയൊരു തരിപ്പ്തോന്നുന്നത്,
ഇതാണ് പല്ലുപുളിപ്പ്. ഇതിനുകാരണം പലതാണ്, കഠിനമായി അമർത്തി പല്ലു തേക്കുന്നത് ഒരു തെറ്റായ കാര്യമാണ്. ഇതിൽനിന്നും പല്ല് പുളിപ്പ് ഉണ്ടാകാൻ സാധ്യത ഉണ്ട്. അതുകൂടാതെ പല്ല് ഇറുമുന്നവർ, അസിഡിക് കൂടുതലുള്ള വസ്തുക്കളുടെ അമിതമായ ഉപയോഗം, അതുപോലെ മദ്യം, പുകവലി എന്നുള്ളവയുടെ ഉപയോഗം. പല്ല് ബ്ലീച്ച് ചെയ്യുന്നവർക്കും, പുഴുപ്പല്ല് ഉള്ളവർക്കും, പല്ല്പൊട്ടിയിരിക്കുന്ന ഭാഗങ്ങളിലും ഒക്കെ പുളിപ്പ് അനുഭവപ്പെടാറുണ്ട്. എന്ത് ചെയ്താൽ നമുക്ക് പല്ല് പുളിപ്പ് മാറ്റിയെടുക്കാം എന്ന് നോക്കാം.
അതിനായി ഫ്ലോയ്ഡ് പേസ്റ്റ് ഉപയോഗിച്ച് രണ്ടുതവണയെങ്കിലും പല്ലുതേക്കാൻ ശ്രമിക്കുക. എപ്പോഴൊക്കെ ഭക്ഷണം കഴിക്കുന്നു അപ്പോഴെല്ലാം വായ നന്നായി കഴുകാൻ ശ്രമിക്കുക. അസഡിക് ഒത്തിരി ഉള്ളതും, മധുരം അധികം ആയിട്ടുള്ളതും ആയ പലഹാരങ്ങൾ ഉപയോഗിക്കുന്നവർ കുറയ്ക്കുക. വർഷത്തിലൊരിക്കലെങ്കിലും ദന്തഡോക്ടറെ കണ്ട് പരിശോധന ചെയ്യുന്നതും വളരെ നല്ലതാണ്. ചെറിയ ചൂടുവെള്ളത്തിൽ ഉപ്പുചേർത്ത് വായ കഴുകുന്നതും വളരെ നല്ലതാണ്.
വായിൽ ഒരു കവിൾ എണ്ണ കൊള്ളുന്നതും വളരെ നല്ലതാണ്, പേരയില വായിലിട്ടു ചവയ്ക്കുന്നതും, അതുപോലെ പേരയില തിളപ്പിച്ച് ഉപ്പുചേർത്ത് വായിൽ കൊള്ളുന്നതും നല്ലതാണ്, പഞ്ചസാര ഇല്ലാത്ത ഗ്രീൻ കൊണ്ട് മൗത്ത് വാഷ് ചെയ്യുന്നത് പുളിപ്പ് മാറാൻ സഹായിക്കും.വെളുത്തുള്ളി വെള്ളം ചേർത്ത് പേസ്റ്റാക്കി പല്ലിൽ തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ്. വെളുത്തുള്ളി ചവച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. ബാക്ടീറിയയെ കൊല്ലാൻ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. Video Credit : Home tips by Pravi
Comments are closed.