പച്ചരി വെള്ളത്തിൽ ഇടാൻ മറന്നു പോയോ? ഇതാ അര മണിക്കൂറിൽ തയ്യാറാക്കാവുന്ന ഒരു ഇൻസ്റ്റന്റ് അപ്പവും മുട്ടക്കറിയും.!! Tasty Vellapam And Egg Curry Breakfast in 30 Mins
വീട്ടമ്മമാർക്ക് എന്നും ഉള്ളൊരു തലവേദന ആണ് എന്താ നാളെ ഉണ്ടാക്കുക എന്നത്. ചിലപ്പോഴൊക്കെ ഉറങ്ങാൻ കിടന്നതിന് ശേഷമാവും ചിന്തിക്കുന്നത് തന്നെ. വീണ്ടും എഴുന്നേറ്റ് പോയി അരി വെള്ളത്തിൽ ഇടാൻ ആണെങ്കിൽ ക്ഷീണം അനുവദിക്കില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യും? അതിനുള്ള ഒരു പരിഹാരമാണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോ. നല്ല പൂ പോലെ മൃദുലമായ അപ്പവും സവാള വഴറ്റാതെ
തന്നെ മുട്ടക്കറിയും ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ? അപ്പം ഉണ്ടാക്കാനായി ഒന്നേ മുക്കാൽ കപ്പ് അരിപ്പൊടി, അര കപ്പ് തേങ്ങ ചിരകിയത്, അര കപ്പ് ചോറ്, രണ്ട് സ്പൂൺ യീസ്റ്റ്, രണ്ട് സ്പൂൺ പഞ്ചസാര, മുക്കാൽ സ്പൂൺ ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ഒഴിച്ച് മിക്സിയുടെ ജാറിൽ നന്നായി അരച്ചെടുക്കുക. വേണമെങ്കിൽ രണ്ട് സ്പൂൺ റവ കൂടി ചേർക്കാം. ഈ മാവിനെ ഒരു അര മണിക്കൂർ പുളിപ്പിക്കാനായി

വയ്ക്കാം. ആ സമയം കൊണ്ട് ഒരു കുക്കറിൽ എണ്ണ ഒഴിച്ചിട്ട് ഗ്രാമ്പു, പട്ട, ഏലയ്ക്ക എന്നിവ ഇട്ടതിനു ശേഷം നാല് സവാള, രണ്ട് പച്ചമുളക്, അൽപ്പം വെളുത്തുള്ളി, ഇഞ്ചി, ഒരു ഉരുളക്കിഴങ്ങ്, ഉപ്പ്, മഞ്ഞൾപൊടി എന്നിവ ഇട്ട് മീഡിയം തീയിൽ ഒരു വിസ്സിലും ചെറിയ തീയിൽ മൂന്നു വിസ്സിലും വയ്ക്കണം. അതിന് ശേഷം, 3 സ്പൂൺ മല്ലിപ്പൊടി, 1 അര മുളക് പൊടി, കാൽ സ്പൂൺ ഗരം മസാല, ഒരു നുള്ള് പെരുംജീരകം എന്നിവ ചേർത്ത്
വഴറ്റിയിട്ട് രണ്ട് തക്കാളി അരിഞ്ഞിട്ട് വേവിക്കണം. എന്നിട്ട് ഇതിലേക്ക് തിളപ്പിച്ച പാല് ചേർക്കാം. ഒപ്പം മല്ലിയിലയും. വെറും അര മണിക്കൂർ കൊണ്ട് അടിപൊളി ബ്രേക്ക്‌ഫാസ്റ്റ് തയ്യാറായില്ലേ. അപ്പോൾ ഇന്ന് തന്നെ എല്ലാവരും ഉണ്ടാക്കി നോക്കുമല്ലോ.video credit :Chinnu’s Cherrypicks
Comments are closed.