ഉള്ളി – മുളക് ചമ്മന്തി ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്ത് നോക്കൂ.. ഇതറിഞ്ഞാൽ നിങ്ങൾ ചമ്മന്തി ഇങ്ങനെയേ തയ്യാറാക്കൂ 😍👌
“ഉള്ളി – മുളക് ചമ്മന്തി ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്ത് നോക്കൂ.. ഇതറിഞ്ഞാൽ നിങ്ങൾ ചമ്മന്തി ഇങ്ങനെയേ തയ്യാറാക്കൂ 😍👌” ചമ്മന്തി എല്ലാവര്ക്കും ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവമാണ്. ചമ്മന്തി ഉണ്ടെങ്കിൽ മറ്റു കറികൾ ഒന്നുമില്ലെങ്കിലും ചോറുണ്ണാൻ ആർക്കും ഒരു മടിയും ഉണ്ടായിരിക്കുകയില്ല. കിടിലൻ രുചിയിൽ ഉള്ള ഉള്ളി മുളക് ചമ്മന്തി തയ്യാറാക്കുന്നതെങ്ങനെ എന്ന് നമുക്കിവിടെ പരിചയപ്പെടാം.
- INGREDIENTS
- വറ്റല്‍ മുളക്/ഉണക്കമുളക് – 20 Nos
- ചെറിയ ഉള്ളി – 50 Nos (200gm)
- വാളൻപുളി – Small Gooseberry Size (15gm)
- കറിവേപ്പില – 1 Sprig
- ഉപ്പ് – 1 Teaspoon
- വെളിച്ചെണ്ണ – 2+¾ Tablespoons

ഈ ചമ്മന്തി തയ്യാറാക്കുവാൻ ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാക്കിയ ശേഷം ഇതിലേക്ക് ഇരുപത് വറ്റൽമുളക് ഇട്ടു വഴറ്റിയെടുക്കുക. ബ്രൗൺ ഷെയ്ഡ് ആയിക്കഴിഞ്ഞാൽ തീ ഓഫ് ചെയ്തു മുളക് കോരിയെടുക്കാം. വീണ്ടും തീ കത്തിച്ചു ചെറിയുള്ളി ഇട്ടു വഴറ്റുക. വാളൻപുളി ചെറിയ കഷണങ്ങളാക്കി ഇതിലേക്ക് ഇട്ടുകൊടുക്കുക. കറിവേപ്പില, ആവശ്യത്തിന് ഉപ്പ് ഇവ ചേർത്ത് വഴറ്റിയെടുക്കുക.
തീ ഓഫ് ചെയ്തു ചൂടാറാൻ വെക്കുക. ഉണക്കമുളക് പൊടിച്ചെടുക്കുക. ഉള്ളി കൂടി ചേർത്ത് പൊടിച്ചെടുക്കാവുന്നതാണ്. ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് ഇളക്കുക. ഈ ഒരു ചമ്മന്തി ഒരു പത്രത്തിലാക്കി നല്ലതുപോലെ മൂടി വെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാന്നെകിൽ ഏഴു ദിവസം വരെ കേടാകാതിരിക്കും. ഉള്ളി മുളക് ചമ്മന്തി തയ്യാറാക്കുന്നവിധം കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. Video Credit : Shaan Geo
Comments are closed.