
പ്രാതലിന് ഒരുക്കാം അടിപൊളി തട്ടിൽ കുട്ടി അപ്പവും മുട്ട സ്റ്റ്യൂവും; എത്രവേണേലും കഴിച്ചുപോകും.!! Tasty Thattil Kutti appam Egg stew recipe
Tasty Thattil Kutti appam Egg stew recipe : പ്രഭാത ഭക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും കഴിക്കാൻ എളുപ്പമുള്ളതുമായ ഒരു വിഭവമാണ് അപ്പം. അപ്പത്തിന് നല്ലൊരു കിടിലൻ കോമ്പിനേഷൻ തന്നെയാണ് വെജിറ്റബിൾ സ്റ്റ്യൂ അല്ലെങ്കിൽ എഗ്ഗ് സ്റ്റ്യൂ. അപ്പത്തിന്റെ മാവ് എങ്ങനെ ശരിയായ രീതിയിൽ തയ്യാറാക്കുമെന്നും അതിന്റെ കൂടെ നല്ല കിടിലൻ കോമ്പിനേഷൻ ആയ ഒരു മുട്ട സ്റ്റ്യൂ എങ്ങനെ തയ്യാക്കാമെന്നുമാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. രുചികരമായ തട്ടിൽ കുട്ടി അപ്പവും മുട്ട സ്റ്റ്യൂവും തയ്യാറാക്കാം.
- Ingredients:
- പച്ചരി – 3 കപ്പ്
- ചിരകിയ തേങ്ങ – 1 3/4 കപ്പ്
- യീസ്റ്റ് – 1/2 ടീസ്പൂൺ
- പഞ്ചസാര – 1/3 കപ്പ്
- ചോറ് – 2 ടേബിൾ സ്പൂൺ
- ഉപ്പ് – 1 1/2 ടീസ്പൂൺ
- മുറിച്ച പച്ചക്കറികൾ – 4 കപ്പ്
- ഉരുളൻ കിഴങ്ങ് – 3 എണ്ണം
- ക്യാരറ്റ് – 2 എണ്ണം
- ബീൻസ് – 12 എണ്ണം
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- സവാള – 3 എണ്ണം
- പച്ചമുളക് – 15 എണ്ണം
- ഇഞ്ചി ചെറുതായി അരിഞ്ഞത് – 2 ടീസ്പൂൺ
- വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 12 അല്ലി
- ഏലക്ക – 5 എണ്ണം
- കറുവപ്പട്ട – 3 – 4 കഷണങ്ങൾ
- ഗ്രാമ്പു – 8 എണ്ണം
- കറുത്ത കുരുമുളക് – 1.5 ടീസ്പൂൺ
- ഒന്നാം പാൽ – 1.5 കപ്പ്
- രണ്ടാം പാൽ – 2 കപ്പ്
- തേങ്ങാ പാൽ പൗഡർ – 3 ടേബിൾ സ്പൂൺ
- അണ്ടിപ്പരിപ്പ് – 20 – 25 എണ്ണം
- കോൺഫ്ലോർ – 1.5 ടേബിൾ സ്പൂൺ
- ഉപ്പ്
ആദ്യമായി മൂന്ന് കപ്പ് പച്ചരിയെടുത്ത് നാലോ അഞ്ചോ മണിക്കൂർ വെള്ളത്തിൽ കുതിർത്താൻ വയ്ക്കണം. ഒരു മിക്സിയുടെ ജാറിലേക്ക് കുതിർത്തെടുത്ത പച്ചരി ചേർത്ത് അതിലേക്ക് ഒരു കപ്പ് വെള്ളമൊഴിച്ച് മിക്സിയിലൊന്ന് അടിച്ചെടുക്കണം. ഇത് ചെറിയ തരികളോട് കൂടെയാണ് അടിച്ചെടുക്കേണ്ടത്. നമ്മളിവിടെ കപ്പി കാച്ചിയാണ് അപ്പം തയ്യാറാക്കി എടുക്കുന്നത്. അതിനായി അരച്ചെടുത്ത മാവിൽ നിന്നും കാൽ കപ്പും ഒരു കപ്പ് വെള്ളവും കൂടെ ചേർത്ത് മീഡിയം മുതൽ കുറഞ്ഞ തീയിൽ കപ്പി കാച്ചിയെടുക്കണം. ഇത് ആവശ്യത്തിന് കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റി തണുക്കാനായി വയ്ക്കാം.
ശേഷം അരച്ചുവെച്ച മാവിലേക്ക് ഒന്നേ മുക്കാൽ കപ്പ് തേങ്ങയും 1/3 കപ്പ് പഞ്ചസാരയും മുക്കാൽ കപ്പ് വെള്ളവും കൂടെ ചേർത്ത് ഒന്ന് കൂടെ നന്നായി അരച്ചെടുക്കാം. അടുത്തതായി ഇതേ മാവിലേക്ക് അര ടീസ്പൂണിലും കുറവ് യീസ്റ്റും രണ്ട് ടേബിൾ സ്പൂൺ ചോറും മാവ് ചൂടാവാതിരിക്കാനായി രണ്ട് ഐസ് കഷ്ണങ്ങളും കൂടെ ചേർത്ത് മിക്സിയിൽ വീണ്ടും നന്നായി അരച്ചെടുക്കാം. ശേഷം അരച്ചെടുത്ത മാവ് ഒരു ബൗളിലേക്ക് ഒഴിച്ച് നന്നായി ഇളക്കി എടുത്തശേഷം അടച്ചുവെച്ച് 8 മണിക്കൂറോളം ഫെർമെൻറ് ചെയ്യുന്നതിനായി മാറ്റിവയ്ക്കാം. പ്രാതൽ രുചികരമാക്കാൻ തട്ടിൽ കുട്ടി അപ്പവും എഗ്ഗ് സ്റ്റ്യൂവും നിങ്ങളും തയ്യാറാക്കൂ. Thattil Kutti appam Egg stew recipe Video Credit : Shini Xavier
Comments are closed.