കിടുകാച്ചി തൈര് കറി എന്നുപറഞ്ഞാൽ കുറഞ്ഞു പോകും.. ഇതുണ്ടെങ്കിൽ കറിയും കാലി , ചോറും കാലി.!!

ഇന്നെന്ത് കറി വെക്കുമെന്ന് ആശങ്കയിലാണോ?? എങ്കിൽ ഇതാ ഒരു സൂപ്പർ റെസിപ്പി. തൈര് ഉണ്ടെങ്കിൽ വെറും മൂന്ന് മിനിറ്റിൽ ഈ കറി നമുക്ക് റെഡിയാക്കാം. ഈ കറി ഉണ്ടെങ്കിൽ വയറു നിറച്ച് ചോറുണ്ണാൻ ഇതു മാത്രം മതി. വേറൊരു കറിയും വേണ്ട. തേങ്ങ അരയ്ക്കുക തുടങ്ങിയ ഒരു നേരമ്പോക്ക് പരിപാടികളും ഈ കറിക്ക് വേണ്ട. നോക്കാം ഈ തൈര് കറി എങ്ങനെ ഉണ്ടാക്കാമെന്ന്. ആദ്യം ഒരു ചട്ടിയിൽ നല്ലതുപോലെ

പഴുത്ത ഒന്നര തക്കാളി ചെറുതായി മുറിച്ചിടുക. ശേഷം മൂന്നു പച്ചമുളക് എടുത്ത് കഴുകി 2 പച്ചമുളക് മുഴുവനായും ഒരു പച്ചമുളക് ചെറുതായി അരിഞ്ഞു ഇടുക. ശേഷം നല്ല കട്ട തൈര് നാലു സ്പൂൺ അതിലേക്ക് ഒഴിച്ച് ഇളക്കുക. ശേഷം ഈ ചട്ടി മാറ്റി വയ്ക്കുക. ഇനി മറ്റൊരു ചട്ടി തീയിൽ വച്ച് ചൂടായതിനു ശേഷം അതിലേക്ക് അല്പം എണ്ണ ഒഴിക്കുക. എണ്ണ ചൂടായി എന്ന് ഉറപ്പാക്കിയതിനു ശേഷം കാൽ ടീസ്പൂൺ ഉലുവ ഒരു ടീസ്പൂൺ കടുക്

ഒരു മുളക് ചെറുതായി അരിഞ്ഞത് ഒരു സവാള ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഏകദേശം ഒരു മിനിറ്റ് സമയമാണ് ഇങ്ങനെ വഴറ്റേണ്ടത്. സവാളിക്കു പകരം ചെറിയ ഉള്ളിയും ഉപയോഗിക്കാവുന്നതാണ്. ശേഷം അല്പം കറിവേപ്പില അല്പം ഇഞ്ചി ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി അല്പം മല്ലിയില ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി ഇളക്കുക. കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.