ഏതു സമയത്തും എല്ലാവർക്കും ഇഷ്ടമാണ് സേമിയ കൊണ്ടുള്ള ഉപ്പ്മാവ്.!! Tasty Semiya Uppumav

സമയം ലഭിക്കാൻ മാത്രമല്ല, ജോലി എളുപ്പമാക്കാനും വളരെ നല്ലതാണ് ഈ വിഭവം. സേമിയ പായസം എത്ര മാത്രം ഇഷ്ടമാണോ അതുപോലെ സേമിയ കൊണ്ട് മറ്റൊരു വിഭവം ഇത്ര മാത്രം ഇഷ്ടമാകും എന്ന് കരുതിയില്ല.സ്നാക്ക്സ് ടൈം ആണെങ്കിലും ഈ വിഭവം വളരെ നല്ലതാണ്.

ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ എണ്ണ ഒഴിച്ച്, ചൂടാകുമ്പോൾ അതിലേക്ക് കടുക് ചേർത്ത് പൊട്ടിച്ചു, ചുവന്ന മുളകും ചേർത്ത് കറി വേപ്പിലയും ചേർത്ത് നന്നായി വറുത്തു ഇഞ്ചി ചതച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു പച്ചമുളകും, ക്യാരറ്റ് ചെറുതായി അരിഞ്ഞതും, ബീൻസ് ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി, സവാള ചെറുതായി അരിഞ്ഞതും ചേർത്ത് വീണ്ടും വഴറ്റി എടുക്കുക.എല്ലാം നന്നായി വഴറ്റി അതിലേക്ക് വെള്ളം ഒഴിച്ച് ഉപ്പും,

നാരങ്ങാ നീരും ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാൽ വറുത്തു വച്ചിട്ടുള്ള സേമിയ ചേർത്ത് വേകിക്കുക. വളരെ വേഗം വെള്ളം വറ്റി പാകത്തിന് ഉപ്മാവ് ആയി കിട്ടും. അതിലേക്ക് ചിരകിയ നാളികേരവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു എടുക്കുക. നാരങ്ങാ നീര് കൂടെ ചേർക്കുന്നത് കൊണ്ട് ഒരിക്കലും ഒട്ടിപ്പിടിക്കാതെ കിട്ടും.തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുക്കുന്നുണ്ട്.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Fathimas Curry World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.