ഇത്രകാലം മത്തി വാങ്ങിയിട്ടും അറിയാതെ പോയല്ലോ 😱😱 മത്തി ഇഡലി പാത്രത്തിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ 😋👌

പുതിയ പുതിയ വിഭവങ്ങൾ പരീകാശിക്കുവാൻ ഏറെ താല്പര്യമുള്ളവരാണ് നമ്മളെല്ലാവരും. മീൻ വിഭവങ്ങൾ എപ്പോഴും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. മീനോ ഇറച്ചിയോ ഇല്ലാതെ ചോറ് കഴിക്കുവാൻ താല്പര്യമില്ലാത്തവരാണ് ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും. മത്തി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ ഐറ്റം ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. എങ്ങനെയാണ് തയ്യറാക്കുന്നത് എന്ന് നോക്കാം.

ഇതിനായി മീൻ വെട്ടി നല്ലതുപോലെ കഴുകി വൃത്തിയാക്കിയശേഷം വരഞ്ഞെടുക്കണം. ഒരു പാത്രം എടുത്ത് അതിലേക്ക് കാൽ ടീസ്പൂൺ മുളക്പൊടി, മുക്കാൽ ടീസ്പൂൺ മല്ലിപൊടി, മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ്, എരിവിനനുസരിച് കുരുമുളക് പൊടി, ഒരു ടീസ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് തുടങ്ങിയവ ചേർത്ത് അര മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കുക. ഇത് വെളിച്ചെണ്ണ ഉപയോഗിച്ച് ചെറുതായൊന്ന് പൊരിച്ചെടുക്കുക. എണ്ണ ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർക്ക് ഈ ഒരു പ്രോസസ് ഒഴിവാക്കാവുന്നതാണ്.

ഒരു പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, ചുവന്നുള്ളി അരിഞ്ഞത് ആവശ്യത്തിന് ഉപ്പ്, കറിവേപ്പില തുടങ്ങിയവ ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് തക്കാളി കൂടി ചേർത്ത് മൂടി വെച്ച് വേവിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി, വെളുതുള്ളി ചതച്ചത് ചേർക്കുക. മഞ്ഞൾപൊടി, മുളക്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു വഴറ്റിയശേഷം പുളിക്കാവശ്യമായ പുളിവെള്ളം കൂടി ചേർത്ത് തിളപ്പിക്കുക.

വാട്ടിയ വാഴയിലയിൽ ഈ മസാല ഇട്ടു മുകളിൽ ഫ്രൈ ചെയ്ത മത്തി വെച്ചശേഷം കെട്ടി വെച്ച് ആവിയിൽ വേവിചെടുക്കാം. മത്തി ഇഷ്ടമുള്ളവർ കമന്റ്റ് ചെയ്യൂ.. തയ്യാറാക്കുന്നവിധം കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ..

Comments are closed.