വീട്ടിലുള്ള കുറച്ചു ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഒരു മധുരം തയ്യാറാക്കി എടുക്കാം 👌🏻😋😋 Tasty Recipe Sharkara Choru Malayalam

പെട്ടെന്നൊരു മധുരം കഴിക്കണം എന്ന് തോന്നിയാൽ വളരെ എളുപ്പത്തിൽ ഒരു മധുരം തയ്യാറാക്കി എടുക്കാം, അതിനായിട്ട് എന്തൊക്കെയാണ് ചേർക്കേണ്ടത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം, മധുരം ഇഷ്ടപ്പെടുന്ന ഒത്തിരി ആൾക്കാരുണ്ട്. മധുര പ്രിയരായിട്ടുള്ളവർക്ക് അതുപോലെ വിശേഷ ദിവസങ്ങളിലും അതുപോലെ തന്നെ പെട്ടെന്ന് ഒരു പായസം കഴിക്കാൻ തോന്നുമ്പോഴും ഇങ്ങനെ ചെയ്താൽ മാത്രം മതി..

ഒരു പാൻ വച്ച് ആവശ്യത്തിന് നെയ്യ് ചേർത്തു കൊടുത്ത് അതിലേക്ക് ചെറുപയർ പരിപ്പ് ചേർത്ത് നന്നായിട്ടൊന്ന് വറുത്തെടുക്കുക, ശേഷം പച്ചരി നന്നായിട്ട് വെള്ളത്തിൽ ഒന്ന് കഴുകി എടുത്തതിനു ശേഷം കുക്കറിലേക്ക് പച്ചരിയും, ചെറുപയർ പരിപ്പും ആവശ്യത്തിന് കുറച്ചു വെള്ളവും നെയ്യും കുക്കറിൽ നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടുക്കാം… വെന്തതിനുശേഷം ഒരു പാനിലേക്ക് കുറച്ച് നെയ്യ് ഒഴിച്ച്, ഇത് നന്നായിട്ടൊന്ന് വീണ്ടും വഴറ്റിയെടുക്കുക..

നന്നായിട്ട് വഴണ്ട് വരുമ്പോൾ അതിലേക്ക് ശർക്കര പാനി ആക്കിയതും കൂടി ഒഴിച്ച് നന്നായിട്ട് ഇതിനെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക.. അതിലേക്ക് ഏലക്ക പൊടിയും, ഒരു നുള്ള് ഉപ്പും ചേർത്തു വീണ്ടും നന്നായിട്ട് തിളപ്പിച്ച് കുറുകി വരുമ്പോൾ നെയ്യിൽ വഴറ്റി എടുത്തിട്ട് ഉള്ള മുന്തിരിയും, തേങ്ങാക്കൊത്തു വറുത്തത് കൂടി ഇതിലേക്ക് ഒഴിച്ച് കൊടുക്കാം… നല്ല രുചികരമായ ഒരു പായസമാണിത് അരി ചേർക്കുന്നത്

കൊണ്ട് തന്നെ ഇതിന് സ്വാദ് കൂടുതലാണ്…. പൊതുവേ ചെറുപയർ പരിപ്പ് മാത്രം ചേർത്തു പായസം തയ്യാറാക്കാറുണ്ട് അരി മാത്രം ചേർത്തു പായസം തയ്യാറാക്കാറുണ്ട്…. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ… Video credits : Fadwas Kitchen

Rate this post

Comments are closed.