നല്ല തൂവെള്ള നിറത്തിലുള്ള പാലപ്പം ഒരു മണിക്കൂർ കൊണ്ട് തയ്യാർ.. ഇത് ഒരു കപ്പ് മാത്രം ചേർത്ത് കൊടുത്താൽ മതി.!! Tasty Palappam and Egg curry Recipe Malayalam

നമ്മുടെ വീടുകളിൽ പലതരത്തിലുള്ള ഭക്ഷണങ്ങളായിരിക്കും പ്രാതൽ സമയങ്ങളിൽ ഉണ്ടാക്കാറുള്ളത്. എന്നിരുന്നാലും പാലപ്പവും ഭൂരിഭാഗം പേർക്കും ഇഷ്ടപ്പെട്ട ഒരു പ്രാതൽ വിഭവമായിരിക്കും. നല്ല ചൂടുള്ള പാലപ്പവും മുട്ടക്കറിയും കൂട്ടി കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്. എന്നാൽ പാലപ്പം ഉണ്ടാക്കുമ്പോൾ പലരും അനുഭവിക്കാറുള്ള പ്രശ്നങ്ങളിൽ ഒന്നായിരിക്കും അതിന്റെ മാവ് ഉണ്ടാക്കിയെടുക്കാനുള്ള സമയം.

അതിനാൽ തന്നെ ഈ ഒരു ബുദ്ധിമുട്ടു കാരണം നാം പലപ്പോഴും നമ്മുടെ ഇഷ്ടങ്ങൾ മാറ്റിവെക്കാറാണ് പതിവ്. എന്നാൽ ഇതിനൊരു ഉത്തമ പരിഹാരം നമ്മുടെ വീടുകളിൽ തന്നെ ഉണ്ട് എന്ന് നമുക്ക് പലർക്കും അറിയാത്ത ഒന്നാണ്. വെറും ഒരു മണിക്കൂർ കൊണ്ട് പാലപ്പത്തിന്റെ മാവ് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ആദ്യമായി രണ്ട് കപ്പ് പച്ചരി നന്നായി കഴുകിയെടുക്കുക ശേഷം അര കപ്പ് തേങ്ങ കൂടി ഇതിലേക്ക് മിക്സ് ചെയ്ത ശേഷം നന്നായി

ഇളക്കുകയും ചെയ്യുക. ഇതിനുശേഷം രണ്ട് കപ്പ് അരിക്ക് ഒരു കപ്പ് ചോറ് എന്ന രീതിയിൽ അല്പം ചോറു കൂടി ഇതിലേക്ക് ചേർക്കുക. ലേശം പഞ്ചസാരയും ഉപ്പും ഈസ്റ്റും കൂടി ചേർക്കുകയും ഇവ നന്നായി ഇളക്കുകയും ചെയ്യുക. ശേഷം നല്ല നാടൻ കള്ള് ഒരു കപ്പോളം ഇതിലേക്ക് ചേർക്കുകയും നന്നായി മിക്സ് ചെയ്യുകയും ചെയ്യുക. തുടർന്ന് ആവശ്യാനുസരണം വെള്ളം ചേർത്തുകൊണ്ട് മുക്കാൽ മണിക്കൂറോളം അത്തരത്തിൽ സൂക്ഷിച്ചു വെക്കുക.

ശേഷം മിക്സിയിൽ നന്നായി അരച്ചെടുത്താൽ നമ്മൾ കരുതിയതിനെക്കാളും കൂടുതൽ രുചിയും നിറവും മണവുമുള്ള പാലപ്പത്തിന്റെ മാവ് തയ്യാർ. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Vichus Vlogs എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.