നിലക്കടല മിക്സിയിൽ ഒറ്റയടി, ന്റമ്മോ എന്തൊരു രുചി.!! വെറും രണ്ട് ചേരുവ കൊണ്ട് കിടിലൻ പലഹാരം റെഡി.!! Tasty Nilakkadala Snack Recipe Malayalam

Tasty Nilakkadala Snack Recipe Malayalam : നിലക്കടല എല്ലാവര്ക്കും ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവമാണ്. പ്രത്യേകിച്ചും കുട്ടികൾക്ക്. നിലക്കടല വറുത്ത് കഴിക്കുന്നതായിരിക്കും എല്ലാവര്ക്കും താല്പര്യം. വളരെ ഹെൽത്തിയായ ഒരു പലഹാരം ആയതുകൊണ്ട് തന്നെ ഇത് കഴിക്കുവാൻ ഏതൊരാളും താല്പര്യപ്പെടാറുണ്ട്. നിലക്കടല ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ വിഭവം ആണ് ഇന്ന് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.

ഈ ഒരു വിഭവം തയ്യാറാക്കുന്നതിനായി ഒരു കപ്പ് നിലക്കടല നന്നായി വറുത്ത് തൊലി കളഞ്ഞെടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കണം. ചെറിയ തരിയോട് കൂടി വേണം പൊടിക്കുവാൻ. കടല എടുത്ത അതെ അളവിൽ തന്നെ പഞ്ചസാരയും എടുക്കുക. ഇതു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കാം. പൊടിച്ച പഞ്ചസാര ഉരുക്കിയെടുക്കണം. ഇതിനായി ഒരു കടായി ചൂടാക്കുക. ചൂടായ പാനിലേക്ക് പൊടിച്ചെടുത്ത പഞ്ചസാര ഇട്ട് നന്നായി ഇളക്കിയിളക്കി അലിയിച്ചെടുക്കുക.

കട്ട ഒട്ടുംതന്നെ വരാത്ത രീതിയിൽ വേണം പഞ്ചസാര ഉരുക്കി എടുക്കാൻ. പഞ്ചസാര കാരമൽ ലെവലിൽ മാറിക്കഴിയുമ്പോൾ. അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന നിലക്കടലയുടെ പൊടി ഇട്ടു നന്നായി ഇളക്കി എടുക്കാം. തീ ഓഫ് ചെയ്ത് നല്ലതുപോലേ ഇളക്കി മിക്സ് ചയ്യുക. സെറ്റ് ചെയ്യാനുള്ള ഒരു പാത്രമെടുത്ത് അതിലേക്ക് നന്നായി എണ്ണയോ നെയ്യോ തടവി റെഡിയാക്കി തയ്യാറാക്കിയ ഈ മിക്സ് ചേർത്ത് സെറ്റാക്കിയെടുക്കാവുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി ഉമ്മച്ചിന്റെ അടുക്കള by shereena എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.