നാടൻ നെയ്യപ്പം ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ.. പപ്പടം ചേർത്താൽ നല്ല രുചിയുള്ള നെയ്യപ്പം.!! Neyyappam Recipe

നെയ്യപ്പം ഇഷ്ടപ്പെടാത്തവർ നമുക്കിടയിൽ നന്നേ കുറവായിരിക്കും. നല്ല നാടൻ വെളിച്ചെണ്ണയിൽ പൊരിച്ചെടുത്ത മൊരിഞ്ഞ നിലയിലുള്ള നെയ്യപ്പം കണ്ടാൽ ആരുടെയും വായിൽ ഒന്ന് വെള്ളമൂറും. കുട്ടികൾക്ക് എന്നപോലെ മുതിർന്നവർക്കും ഏതൊരു സമയത്തും ഇഷ്ടപ്പെട്ട ഒരു പലഹാരം കൂടിയാണ് നെയ്യപ്പം എന്നതിനാൽ തന്നെ നാം പലപ്പോഴും ഈ ഒരു പലഹാരം നമ്മുടെ വീടുകളിൽ ഉണ്ടാക്കാറുണ്ട്.

എന്നാൽ പല സമയങ്ങളിലും നാം വിചാരിച്ചത്ര രുചിയിലോ സോഫ്റ്റ് ആയോ പലകാരണങ്ങളും കൊണ്ട് ഇവ നമുക്ക് ഉണ്ടാക്കാൻ സാധിക്കാറില്ല.എന്നാൽ ഏതൊരു നെയ്യപ്പവും എങ്ങനെ മൃദുവായി വളരെ രുചികരമായ രീതിയിൽ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. ആദ്യമായി കുതിർത്തുവച്ച പച്ചരിയാണ് നമുക്ക് ആവശ്യമുള്ളത്. നല്ല കറുത്ത നിറത്തിലുള്ള ശർക്കര കൂടി ഉണ്ടെങ്കിൽ നല്ല രീതിയിലുള്ള നിറം ലഭിക്കുന്നതാണ്. തുടർന്ന് സാധാരണ രീതിയിൽ

മാവ് തയ്യാറാക്കുന്നതിന് പകരം 400 ഗ്രാം പച്ചരിയിലേക്ക് നാല് പപ്പടം എന്ന രീതിയിൽ നാം മാറ്റി വെക്കണം. തുടർന്ന് മാവ് മിക്സിയിൽ തയ്യാറാക്കുമ്പോൾ ഈ പപ്പടം കൂടി അതിലേക്ക് ഇട്ടുകൊടുത്തു മിക്സ് ചെയ്യാൻ നാം ശ്രദ്ധിക്കണം. മാത്രമല്ല ശർക്കര വെള്ളവും പച്ചരിയും പപ്പടവും മിക്സ് ചെയ്താൽ അവ കൂടുതൽ രുചികരമാവുന്നതാണ്. പപ്പടത്തിൽ തന്നെ ഉപ്പ് ഉള്ളതിനാൽ മാവിലേക്ക് ആവശ്യത്തിന് മാത്രമേ ഉപ്പ് ചേർക്കാൻ പാടുള്ളൂ

എന്ന കാര്യവും നാം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ പപ്പടം ചേർത്തുള്ള മാവു കൊണ്ട് നെയ്യപ്പം ഉണ്ടാക്കുകയാണെങ്കിൽ വളരെ സോഫ്റ്റ് ആയതും ഏറെ രുചികരവും പൊന്തി നിൽക്കുന്നതുമായ നെയ്യപ്പം നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Video Credit :

Rate this post

Comments are closed.