കിടിലൻ രുചിയിൽ മത്തൻ ഓലൻ ഇങ്ങനെ തയ്യാറാക്കി നോക്കൂ.. ഇതുണ്ടെങ്കിൽ കുട്ടികൾ ഇഷ്ടത്തോടെ ചോറ് കഴിക്കും.!! Tasty Mathan Olan Recipe Malayalam

Tasty Mathan Olan Recipe Malayalam : നാടൻ വിഭവങ്ങളോട് ആണ് ഇന്ന് ഒട്ടുമിക്ക ആളുകൾക്കും ഏറെ പ്രിയം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ വിഭവം ആണ് ഇപ്പോൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഈ ഒരു വിഭവം ഉണ്ടെങ്കിൽ ചോറിന് വേറെ കറിയൊന്നും വേണ്ട.. പച്ചമുളക് ചേർക്കാതെ തയ്യാറാക്കുന്നത് കൊണ്ട് തന്നെ കുട്ടികൾക്ക് ഈ കറി വളരെയധികം ഇഷ്ടമാകും.

  • മത്തൻ
  • കടുക്
  • വറ്റൽമുളക്
  • വെളിച്ചെണ്ണ
  • വെള്ളം
  • കറിവേപ്പില
  • തേങ്ങ
  • ഉപ്പ്
Tasty Mathan Olan Recipe Malayalam

ഈ ഒരു വിഭവം തയ്യാറാക്കുവാൻ ആദ്യം തന്നെ മത്തങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് ആവശ്യത്തിനും ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. രണ്ടോ മൂന്നോ വിസിൽ മതിയാകും മത്തങ്ങാ നല്ലതുപോലെ വെന്തു കിട്ടുവാൻ. വേവിച്ച മത്തങ്ങാ നല്ലതുപോലെ ഉടച്ചെടുക്കുക. ഇതിലേക്ക് ചിരകി വെച്ച തേങ്ങാ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം.

ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയും വറ്റൽ മുളക്, കടുക് തുടങ്ങിയവ ചേർത്ത് താളിച്ചെടുക്കുക. ഇത് നേരത്തെ തയ്യാറാക്കി വെച്ച മത്തങ്ങയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാം. ഒരു സൈഡ് ഡിഷ് ആയി ഉപയോഗിക്കുവാൻ പറ്റിയ കിടിലൻ വിഭവം ആണിത്. പച്ചമുളകും മുളകുപൊടിയും ചേർക്കാത്തതു കൊണ്ട് തന്നെ കുട്ടികൾക്കെല്ലാം ഇവ ഏറെ ഇഷ്ടമാകും. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ.. Video Credit : Dhansa’s World

Comments are closed.