അച്ചാറുകളിൽ കേമം മാങ്ങ അച്ചാർ തന്നെ; മാങ്ങാ അച്ചാർ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ Tasty Mango pickle

Tasty Mango pickle : ഏതു സദ്യയുടെയും രുചി കൂട്ടുന്ന പ്രധാന ഘടകമാണ് അച്ചാർ. അത് മാങ്ങ അച്ചാറാണെങ്കിൽ പറയാനില്ല. അച്ചാറുകളിലെ സർവ സാധാരണക്കാരനായ, കേമനായ മാങ്ങ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ.

  • Ingredients :
  • പച്ച മാങ്ങ – 7 എണ്ണം
  • നല്ലെണ്ണ – 3 ടേബിൾ സ്പൂൺ
  • കടുക് – 2 ടീസ്പൂൺ
  • പച്ചമുളക് – 2 എണ്ണം
  • വെളുത്തുള്ളി – 10 എണ്ണം
  • ഇഞ്ചി – ചെറിയ കഷ്ണം
  • ഉലുവ പൊടി – 3/4 ടീസ്പൂൺ
  • കടുക് പൊടി – 1/2 ടീസ്പൂൺ
  • മുളക് പൊടി – 1 1/2 ടേബിൾ സ്പൂൺ
  • കാശ്മീരി മുളക് പൊടി – 2 ടേബിൾ സ്പൂൺ
  • കായപ്പൊടി – 1/4 ടീസ്പൂൺ
  • വിനാഗിരി – 1 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്
  • കറിവേപ്പില – ആവശ്യത്തിന്

മാങ്ങ അച്ചാർ ഉണ്ടാക്കാനായി ആദ്യം മാങ്ങ ചെറിയ കഷണങ്ങളാക്കി നുറുക്കിയെടുക്കണം. നുറുക്കിയെടുത്ത മാങ്ങയിലേക്ക് ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തെടുത്ത് മിനിമം ഒരു മൂന്ന് മണിക്കൂർ മാറ്റി വെക്കണം. ഒരു പാൻ എടുത്ത് അത് ചൂടായി വരുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കണം. എണ്ണ ചൂടായി വരുമ്പോൾ 2 ടീസ്പൂൺ കടുക് ചേർത്ത് നന്നായി പൊട്ടി വരുമ്പോൾ 10 അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം. ശേഷം ചെറുതായി അരിഞ്ഞ രണ്ട് പച്ച മുളകും ഒരു ചെറിയ കഷണം ഇഞ്ചി എന്നിവയും കൂടി ചേർത്ത് കൊടുത്ത് ഇവയെല്ലാം മീഡിയം ഫ്ലെയിമിൽ നന്നായി വഴറ്റിയെടുക്കാം. ശേഷം ഇതിലേക്ക് അര ടീസ്പൂൺ കടുക് പൊടിച്ചതും മുക്കാൽ ടീസ്പൂൺ ഉലുവ പൊടിച്ചതും കൂടെ ചേർത്ത് കൊടുക്കാം. ഇവയെല്ലാം നന്നായി മൂത്ത് വരുമ്പോൾ ഒന്നര ടേബിൾ സ്പൂൺ മുളക് പൊടിയും രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടിയും കൂടി ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കി കൊടുക്കാം.

പൊടികൾ നന്നായി മൂത്ത് വരുന്നത് വരെ ഇളക്കി കൊടുക്കാം. ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ കായപ്പൊടിയും അരക്കപ്പ്‌ തിളപ്പിച്ചാറിയ വെള്ളം കൂടെ ചേർത്ത് കൊടുക്കാം. അടുത്തതായി ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും കാൽ ടീസ്പൂൺ ഉലുവ പൊടിയും കൂടി ചേർത്ത് കൊടുത്ത് മീഡിയം തീയിൽ നന്നായി തിളപ്പിച്ചെടുക്കാം. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വിനാഗിരി കൂടെ ചേർത്ത് തിളച്ച് നന്നായി കുറുകി വരണം. ഈ സമയം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് കുറുകി വന്നതിന് ശേഷം സ്റ്റവ് ഓഫ്‌ ചെയ്യാം. ഇത് ചെറുതായി തണുത്തതിന് ശേഷം ഇതിലേക്ക് മാങ്ങ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. സ്വാദിഷ്ടമായ മാങ്ങ അച്ചാർ തയ്യാർ. അച്ചാറുകളിലെ പ്രിയങ്കരനായ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ അടിപൊളി മാങ്ങാ അച്ചാർ ഇനി നിങ്ങളും ഉണ്ടാക്കി നോക്കു. Tasty Mango pickle Video Credit : Dakshas Tips

Tasty Mango pickle