രാവിലെ ചായക്കൊപ്പം ഇതൊന്ന് മാത്രം മതി.!! കറിയൊന്നും വേണ്ട; 10 മിനുട്ടിൽ ഉണ്ടാക്കാം കൊതിയൂറും വിഭവം.!! Tasty Instant breakfast recipe

Tasty Instant breakfast recipe : ബ്രേക്ക് ഫാസ്റ്റ്നായി എല്ലാദിവസവും ഇഡ്ഡലിയും ദോശയും മാറിമാറി ഉണ്ടാക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. കാരണം വളരെ ഹെൽത്തിയായ ബ്രേക്ക് ഫാസ്റ്റിൽ നിന്ന് വേണം ഒരു ദിവസം തുടങ്ങാൻ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും.അത്തരത്തിൽ ചിന്തിക്കുന്നവർക്ക് തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന ഒരു ഹെൽത്തിയായ ബ്രേക്ക്ഫാസ്റ്റിന്റെ റെസിപ്പി

വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് അളവിൽ റവ, രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി, ഒരു ടേബിൾ സ്പൂൺ കടലമാവ്, കായം, ഉപ്പ്, ഇഞ്ചി, പച്ചമുളക്, ബട്ടർ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് എടുത്തുവച്ച പൊടികളെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. പൊടികൾ ചേർക്കുമ്പോൾ ആവശ്യമെങ്കിൽ ഒരു ടേബിൾസ്പൂൺ അളവിൽ ഗോതമ്പുപൊടി

അല്ലെങ്കിൽ മൈദയും ആവശ്യാനുസരണം ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം ചെറുതായി അരിഞ്ഞുവെച്ച ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവകൂടി മാവിലേക്ക് ചേർത്ത് ഒന്ന് മിക്സ് ചെയ്ത് എടുക്കണം. അവസാനമായി കുറച്ച് ഉപ്പും കായവും ആവശ്യത്തിന് വെള്ളവും ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ കലക്കി എടുക്കുക. ദോശക്കല്ല് അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു തവി അളവിൽ മാവ് ഒഴിച്ചു കൊടുക്കാവുന്നതാണ്. അത്യാവശ്യം കട്ടിയുള്ള പരിവത്തിൽ വട്ടം കുറച്ചുവേണം മാവ് പരത്തി എടുക്കാൻ.

ഒരുവശം നല്ല രീതിയിൽ വെന്തു വന്നു കഴിഞ്ഞാൽ മുകളിൽ അല്പം ബട്ടർ തടവിയ ശേഷം ഒന്നുകൂടി മറിച്ചിട്ട് എടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ ബാക്കി മാവ് കൂടി കല്ലിലേക്ക് ഒഴിച്ച് പലഹാരം ചുട്ടെടുത്ത മാറ്റിവയ്ക്കാം. ദോശയ്ക്കും, ഇഡ്ഡലിക്കും തയ്യാറാക്കുന്ന ചട്നിയോടൊപ്പം തന്നെ ഈയൊരു പലഹാരവും സെർവ് ചെയ്യാവുന്നതാണ്. മാത്രമല്ല പലഹാരത്തിന് കാഴ്ചയിൽ കൂടുതൽ ഭംഗി കിട്ടാനായി ആവശ്യമെങ്കിൽ മല്ലിയിലയും മുകളിലായി തൂവി കൊടുക്കാവുന്നതാണ്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Jaya’s Recipes – malay

Comments are closed.