ചക്ക ഇതുപോലെ കുക്കറിൽ ചെയ്തുനോക്കിയിട്ടുണ്ടോ, ഈ സൂത്രം വേഗം ചെയ്തു നോക്കൂ 👌👌

ചക്ക വിഭവങ്ങൾ മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്ന് തന്നെയാണ്. ചക്കയുടെ സീസൺ തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. ചക്ക ചെറുതിലെ മുതൽ ഉപ്പേരിയും പല തരത്തിലുള്ള തോരൻ എരിശ്ശേരി തുടങ്ങി നിരവധി വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. ചക്കയേക്കാൾ ഗുണങ്ങൾ ഉള്ള മറ്റൊരു വിഭവം ഇല്ല എന്ന് തന്നെ പറയാം. ചക്ക സീസൺ തുടങ്ങിയിരിക്കുന്ന കാലമായാണ് കൊണ്ട് തന്നെ നമുക്ക് കുഞ്ഞൻ ചക്കകൾ ധരാളം ലഭിക്കും അല്ലെ.

കുഞ്ഞൻ ചക്ക അല്ലെങ്കിൽ ഇടിയാൻ ചക്ക ഉപയോഗിച്ചുള്ള ഒരു കിടിലൻ വിഭവ നമുക്കിവിടെ പരിചയപ്പെടാം. ചക്ക വെട്ടി വൃത്തിയാക്കി തോരൻ വെക്കുന്നത് എല്ലാവര്ക്കും കുറച്ചു ബുദ്ധിമുട്ടുള്ള ഒരു പണി തന്നെയാണ്. എന്നാൽ കയ്യിൽ ഒട്ടും തന്നെ പശ ആവാതെ ഒറ്റ സെക്കൻഡിൽ തൊലിയെല്ലാം കളഞ്ഞു വൃത്തിയാക്കി ഇടിച്ചക്ക നമുക്ക് തോരൻ തയ്യാറാക്കാം. ഇതിനായി ഇടിച്ചക്ക തോൽ കളയാതെ തന്നെ ചെറിയ കഷ്ണങ്ങളാക്കി എടുക്കുക.

ഇത് ഒരു കുക്കറിൽ ഇട്ടശേഷം ആവശ്യത്തിന് വെള്ളവും ഉപ്പും ഇട്ട് അടുപ്പത്ത് വെക്കുക. ഒരു വിസിൽ അടിച്ചാൽ കുക്കർ ഓഫ് ചെയ്യാവുന്നതാണ്. ഈ തോരൻ തയ്യാറാക്കാനാവശ്യമായ അരപ്പ് തയ്യാറാക്കുന്നതിനായി തേങ്ങാ ചിരകിയത്, ചുവന്നുള്ളി, പച്ചമുളക്, മുളകുപൊടി, മഞ്ഞൾപൊടി,വേപ്പില എന്നിവയെല്ലാം മിക്സിയിലിട്ട് അരച്ചെടുക്കുക. കുക്കറിലിട്ട ചക്ക എളുപ്പത്തിൽ തന്നെ തൊലി കളയുവാൻ സാധിക്കും.

ചക്ക തോരൻ എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് അറിയാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.