പച്ചമാങ്ങാ കൊണ്ട് രുചിയൂറും എണ്ണ മാങ്ങാ അച്ചാർ ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ.. കിടിലൻ ടേസ്റ്റ് ആണേ.!! Tasty homemade enna manga achar recipe

മാങ്ങാ അച്ചാറ് ഇഷ്ടമല്ലാത്ത മലയാളികൾ ആയി ആരും തന്നെ കാണില്ല. അതിൽ തന്നെ ഉണക്ക മാങ്ങ അച്ചാർ ഇടുന്ന രുചി ഒന്ന് വേറെ തന്നെയാണ്. മഴക്കാലത്ത് പൊതുവെ മാങ്ങ വെയിലത്തു വച്ച് ഉണക്കി എടുക്കുവാൻ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഈ സാഹചര്യത്തിൽ വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെ ഉണക്കമാങ്ങാ അച്ചാർ എങ്ങനെയാണ് തയ്യാറാക്കാവുന്നത് എന്നാണ് ഇന്ന് നമ്മൾ ഇവിടെ

പരിചയപ്പെടാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് നല്ല പച്ചമാങ്ങ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അൽപം പുളിയുള്ള മാങ്ങ ആയിരിക്കും അച്ചാറിടാൻ എന്തു കൊണ്ടും നല്ലത്. നമുക്ക് ആവശ്യത്തിനുള്ള നീളത്തിൽ മാങ്ങാ അരിഞ്ഞെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് കുറച്ച് നല്ലെണ്ണ നമുക്ക് ഒഴിക്കാം. നല്ലെണ്ണയിലേക്ക് പുളി വച്ചിരിക്കുന്ന മാങ്ങ വറുത്ത് എടുക്കാവുന്നതാണ്. ഒരു ബ്രൗൺ കളർ വരുന്നത് വരെ

ഇത് നന്നായി ഒന്ന് എണ്ണയിലിട്ട് വറുത്തെടുക്കാം. അതിനുശേഷം എണ്ണ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. മാങ്ങ വറുത്തെടുത്ത പാത്രത്തിൽ തന്നെ രണ്ട് ടീസ്പൂൺ ഉലുവപ്പൊടി, കായപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ നന്നായി ഒന്ന് ഇളക്കി എടുക്കാവുന്നതാണ്. ഈ പൊടിയുടെ പച്ച മണം മാറി വരുന്നതു വരെ ഇത് നന്നായി തന്നെ ഒന്ന് വറുത്തെടുക്കാം. ശേഷം മാറ്റി വെച്ചിരിക്കുന്ന മാങ്ങാ കഷ്ണങ്ങൾ കൂടി ചേർത്ത് ഇളക്കി നന്നായി യോജിപ്പിക്കുക.

ഇത്രയും ആകുമ്പോൾ ഈസി എണ്ണ മാങ്ങാ അച്ചാർ റെഡി. പെട്ടന്ന് ഉപയോഗിച്ചാൽ ശെരിക്കുള്ള രുചി കിട്ടാതെ പോകും. അതുകൊണ്ട് കുറച്ചു ദിവസങ്ങൾ അടച്ചു വെച്ചു സൂക്ഷിച്ചശേഷം ഉപയോക്കുന്നതാണ് നല്ലത്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Video Credit : Kannur kitchen

Comments are closed.