ചപ്പാത്തിക്കും പൊറോട്ടക്കും ചോറിനും കിടിലൻ എഗ്ഗ് റോസ്റ്റ്.. ഹോട്ടലിലെ മുട്ട കറി ഇനി നമ്മുടെ വീട്ടിലും ഉണ്ടാക്കാം.!! Tasty Egg Roast Malayalam Recipe

നല്ല എരിവുള്ള കുരുമുളക് മസാല ചേർത്ത മുട്ട മസാല ചോറിനൊപ്പം സൂപ്പർ ആയിട്ടുണ്ട് 👌🏻😋ഒരു കറി മതി ഊണ് കഴിക്കാൻ. മുട്ട കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു മസാല തയ്യാറാക്കാം കുരുമുളക് ചേർത്തിട്ടുള്ള മസാലയാണ് പക്ഷേ ഇത് കുരുമുളക് ചേർക്കുന്നതിന് ഒരു പ്രത്യേകതയുണ്ട് എങ്ങനെയാണ് ഇത് ചേർക്കുന്നത് എന്ന് നോക്കാം. മുട്ട ആദ്യം പുഴുങ്ങി തോലൊക്കെ കളഞ്ഞു മാറ്റിവയ്ക്കാതെ ശേഷം ഒരു ചീനച്ചട്ടി

ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കുരുമുളക് നന്നായി ചതച്ചെടുത്തത് ചേർത്തു കൊടുത്തു ചൂടാക്കിയെടുക്കാൻ ചൂടാക്കിയ കുരുമുളകിലേക്ക് പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ചത് ചേർത്തു കൊടുത്തു വറുത്തു മാറ്റി വയ്ക്കുക. മുട്ട വറുത്ത് മാറ്റിയതിനുശേഷം അതേ എണ്ണയിൽ തന്നെ ഇഞ്ചി വെളുത്തുള്ളി ചതച്ചത് മല്ലിപ്പൊടി മുളകുപൊടി ഗരം മസാല മല്ലിപ്പൊടി ഇത്രയും ചേർത്ത് ചെറിയുള്ളി ചെറുതായി

അരിഞ്ഞത് ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക അതിലേക്ക് തന്നെ കറിവേപ്പിലയും ചേർത്തു കൊടുക്കാം. ഇത്രയും നന്നായി വഴണ്ട് വരുമ്പോൾ അതിലേക്ക് തക്കാളി ചേർത്ത് കൊടുത്ത് വീണ്ടും നന്നായി വഴറ്റിയെടുക്കുക വഴറ്റി എടുത്തു കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് എണ്ണ തെളിഞ്ഞു വരുന്നത് വരെ ഇത് കുറുക്കിയെടുക്കണം നന്നായി കുറുകി വരുമ്പോൾ കുരുമുളക് വറുത്ത് വച്ചിട്ടുള്ള മുട്ടയും കൂടി ചേർത്തു കൊടുക്കാം.

ശേഷം മുകളിൽ മല്ലിയിലയും വിതറി എടുക്കാവുന്നതാണ്. നല്ല കുറുകിയ രുചികരമായ ഒരു കറിയാണ് ഇത് കൂടാതെ കുരുമുളകിന്റെ ടേസ്റ്റ് ആണ് ഇതിൽ കൂടുതലായി വരുന്നത് അത് കൊണ്ട് തന്നെ വളരെ രുചികരമാണ് ഈ ഒരു കറി. ഈ കറി തയ്യാറാക്കാൻ അധികം സമയം എടുക്കുന്നില്ല രാവിലെ ചപ്പാത്തിക്കൊപ്പം ആയാലും ദോശയുടെ കൂടെ ആയാലും പുട്ടിന്റെ കൂടെ ആയാലും ചോറിനൊപ്പവും വളരെ രുചികരമാണ്. Video Credit : Mia kitchen

Comments are closed.