മാവ് അരച്ച് 20 മിനിറ്റിൽ ദോശയും ഇഡ്ഡലിയും ഉണ്ടാക്കാം.. ഇനി മാവ് പുളിക്കാൻ വെക്കണ്ട, വളരെ എളുപ്പത്തിൽ സോഫ്റ്റ് & ടേസ്റ്റി ഇഡലി, ദോശ തയ്യാറാക്കാം.!!

“മാവ് അരച്ച് 20 മിനിറ്റിൽ ദോശയും ഇഡ്ഡലിയും ഉണ്ടാക്കാം.. ഇനി മാവ് പുളിക്കാൻ വെക്കണ്ട, വളരെ എളുപ്പത്തിൽ സോഫ്റ്റ് & ടേസ്റ്റി ഇഡലി, ദോശ തയ്യാറാക്കാം” നമുക്കെല്ലാവർക്കും ഏറെ പ്രിയപ്പെട്ട ബ്രേക്ഫാസ്റ്റ് വിഭവങ്ങളാണല്ലോ ദോശയും ഇഡലിയുമെല്ലാം. സാധാരണ ദോശയോ ഇഡലിയോ തയ്യാറാക്കണമെങ്കിൽ കുറഞ്ഞത് രണ്ടു മണിക്കൂർ അരിയും ഉഴുന്നും വെള്ളത്തിലിട്ടു കുതിർത്തെടുക്കണം. അതിനുശേഷം ഈ മാവ്

ഒരു രാത്രി മുഴുവൻ പുളിപ്പിക്കുവാൻ വെച്ച് പിറ്റേദിവസം രാവിലെ ഈ പലഹാരങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇതൊന്നും ഇല്ലാതെ മാവ് അരച്ച് 20 മിനിറ്റിൽ ദോശയും ഇഡലിയും ഉണ്ടാക്കുന്നത് എങ്ങനെ എന്നാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഇതിനായി ഒരു കപ്പ് പച്ചരി, അര കപ്പ് ഉഴുന്ന് തുടങ്ങിയവ കുതിർക്കാൻ വെക്കണം. ഇതിനു കൂടെ ഉലുവ കൂടി ചേർക്കാവുന്നതാണ്.

കുതിർന്ന അരി നല്ലതുപോലെ കഴുകി ഉഴുന്ന് ആദ്യം അരക്കുക. നല്ലതുപോലെ പേസ്റ്റ് ആക്കി തിക്ക് ആയി അരച്ചെടുക്കുക. സോഫ്റ്റ് ആവുന്നതിനു വേണ്ടി നല്ലതുപോലെ രണ്ടോ മൂന്നോ മിനിറ്റ് ഇളക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി അരിയും കൂടെ ചോറും നല്ല പുളിയുള്ള തൈരും കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കാവുന്നതാണ്. നേരത്തെ തയ്യാറാക്കിയ ഉഴുന്ന് ഇളക്കിയശേഷം അരി അരച്ചതുകൂടി ചേർത്ത് മിക്സ് ചെയ്യുക.

ഇതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് സോഡാ കൂടി ചേർക്കുക. ഇരുപത് മിനിറ്റ് റെസ്റ്റ് ചെയ്യാൻ വെച്ചശേഷം ദോശയോ ഇഡലിയോ തയ്യാറാക്കവുന്നതാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Izzah’s Food World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.