അസാധ്യ രുചിയിൽ പച്ചമുളക് അച്ചാർ.!! പച്ചമുളക്ക് കൊണ്ട് അച്ചാർ ഉണ്ടാക്കിയാൽ എങ്ങനെ കഴിക്കാൻ ചിന്തിക്കുന്നുണ്ടാവും.!! പക്ഷേ എരിവ് ഒന്നുമല്ല Tasty Chilly Pickle

പക്ഷേ എരിവ് ഒന്നുമല്ല ചേർക്കുന്ന ചേരുവകൾ എല്ലാം ചേർന്ന് വരുമ്പോൾ ഈ പച്ചമുളക് അച്ചാർ കഴിച്ചു കൊണ്ടിരിക്കാൻ തോന്നും. വേറെ കറികളുടെ ഒന്നും യാതൊരുവിധ ആവശ്യമില്ലാതെ എപ്പോഴും കഴിക്കാൻ തോന്നും ഈ ഒരു അച്ചാർ.ഈ അച്ചാർ തയ്യാറാക്കാൻ ആയിട്ടു വലിപ്പമുള്ള മുളക് ആണ്‌ വേണ്ടത്, മുളക് നടുകെ ഒന്ന് കയറിയതിനു ശേഷം മാറ്റി വയ്ക്കുക അതിനുശേഷം ഒരു പാൻ വച്ച് ചൂടാവുമ്പോ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ച് മുളകും നന്നായി വറുത്തെടുത്ത് മാറ്റിവയ്ക്കുക.

അതെ എണ്ണയിൽ തന്നെ കടുക്, വെളുത്തുള്ളി ചതച്ചത്, ഉലുവ എന്നിവ നന്നായി വറുത്ത് മഞ്ഞൾപൊടിയും, മുളകുപൊടിയും, ചേർത്ത് വീണ്ടും നന്നായി വഴറ്റിയെടുക്കുക.അതിനുശേഷം അതിലേക്ക് വറുത്തു വച്ചിട്ടുള്ള മുളക് ചേർത്ത് കൊടുത്ത് അതിലേക്ക് ശർക്കര പാനി കാച്ചിയതും, പുളി പിഴിഞ്ഞതും കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം.മുളകും ബാക്കി ചേരുവകളും കൂടി നന്നായിട്ട് മിക്സ് ആയി യോജിപ്പിച്ച്

കഴിയുമ്പോൾ ഇതൊന്ന് കുറുകി വരും കുറുകി കഴിയുമ്പോൾ ഇത് ഒരു പാത്രത്തിലേക്ക് ആക്കി സൂക്ഷിക്കാവുന്നതാണ്.വളരെ രുചികരമായ ഈ അച്ചാർ ഉണ്ടെങ്കിൽ ചോറിനൊപ്പവും, കഞ്ഞിക്കു ഒപ്പവും ഒക്കെ കഴിക്കാൻ വളരെ രുചികരമാണ് ഇഷ്ടപ്പെടുന്നവർക്ക് ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു അച്ചാറാണിത് ഒത്തിരി കാലം സൂക്ഷിച്ചുവയ്ക്കാനും സാധിക്കും ഈ ഒരു അച്ചാർ. പച്ചമുളക് ശരീരത്തിൽ എത്തുമ്പോൾ ഒത്തിരി ഗുണങ്ങൾ

കിട്ടുന്നു എന്ന് നമ്മൾ പറയാറുണ്ട് പച്ചമുളകിലുള്ള ഗുണങ്ങൾ പൂർണമായും കിട്ടുന്നതിന് ഇതുപോലുള്ള വിഭവങ്ങൾ തയ്യാറാക്കി വയ്ക്കുന്നത് വളരെ നല്ലതാണ്. ഇടയ്ക്കൊക്കെ നല്ല എരിവുള്ള എന്തെങ്കിലും കഴിക്കണം എന്ന് തോന്നുമ്പോൾ കഴിക്കാൻ പറ്റിയ ഒരു വിഭവമാണ് ഈ ഒരു പച്ചമുളക് അച്ചാർ. കാണുമ്പോൾ തന്നെ വായിൽ വെള്ളം വന്നു പോകും ഈ ഒരു വിഭവം.
തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. video credit: Kannur kitchen

Comments are closed.