Tasty Chakka Chips Recipe : ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് ചക്ക ചിപ്സും, വരട്ടിയതും, പുഴുക്കുമെല്ലാം ഉണ്ടാക്കുന്നത് മിക്ക വീടുaകളിലും ചെയ്യാറുള്ള കാര്യമാണ്. ചക്ക കാലമായാൽ പിന്നെ വിപണിയും ചക്ക തന്നെ കീഴടക്കും. വ്യത്യസ്തങ്ങളായ വിഭവങ്ങൾ ഇപ്പോൾ ചക്ക കൊണ്ട് നിർമിക്കാൻ സാധിക്കും എന്നത് കൊണ്ട് തന്നെ ചക്ക ഉപയോഗിച്ചിട്ടുള്ള നിരവധി വസ്തുക്കൾ ഇപ്പോൾ വിപണിയും ഇറങ്ങിയിട്ടുണ്ട്. മാത്രവുമല്ല ചക്കയുടെ ആരോഗ്യഗുണങ്ങളും നിരവധിയാണ്. ചക്കക്ക് വളരെയധികം ഡിമാൻഡ് ആണ് ഇപ്പോൾ. എത്ര തന്നെ ചക്ക കിട്ടിയാലും അതൊന്നും തികയാത്ത അവസ്ഥയാണ് വാണിജ്യാടിസ്ഥാനത്തിൽ ഇപ്പോൾ. അത്രക്കും ചക്കയ്ക്ക് പ്രാധാന്യം ഏറിയിരിക്കുന്നു.
കയറ്റുമതിയും വളരെയധികം കൂടിയിരിക്കുന്ന ഒരു വിഭവം കൂടിയാണ് ചക്ക. ചക്ക കൊണ്ട് ഒട്ടനവധി വിഭവങ്ങൾ നമ്മൾ നമ്മുടെ വീടുകളിൽ തയ്യാറാക്കാറുണ്ട്. ഇത്തരത്തിൽ ഏത് വിഭവങ്ങളും തയ്യാറാക്കുമ്പോൾ നല്ല ടേസ്റ്റ് ലഭിക്കണമെങ്കിൽ നല്ല പ്ലാവിന്റെ ചക്ക തന്നെ വേണമെന്ന കാര്യം എല്ലാവർക്കും അറിയുന്നതുമാണ്. ചക്ക വിഭവങ്ങളിൽ പ്രധാനിയാണ് ചക്ക വറുത്തതും ചക്ക വരട്ടിയതും എല്ലാം. ചക്ക വറുത്തത് എളുപ്പത്തിൽ രുചികരമായി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നതിനെ കുറിച്ചാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ചക്ക ചിപ്സ് ക്രിസ്പിയാണെങ്കിൽ മാത്രമേ കൂടുതൽ രുചി ലഭിക്കുകയുള്ളു. മിക്കവരും ഇത് വീടുകളിൽ തയ്യാറാക്കാറുണ്ട് എങ്കിലും പലരുടെയും പരാതിയാണ് ചക്ക ചിപ്സ് തയാറാക്കുമ്പോൾ
ക്രിസ്പി ആവുന്നില്ല എന്നത്. എന്നാൽ ചക്ക ചിപ്സ് തയ്യാറാക്കുമ്പോൾ കൂടുതൽ ക്രിസ്പിയായി കിട്ടാനായി പരീക്ഷിക്കാവുന്ന ഒരു ടിപ്പ് അറിഞ്ഞിരിക്കാം. ആദ്യം തന്നെ ചക്കയുടെ ചുള ചകിണിയും, കുരുവും കളഞ്ഞ് നല്ലതുപോലെ വൃത്തിയാക്കി എടുക്കണം. വരിക്ക ചക്കയുടെ ചുളയാണ് വറുക്കാനായി ഉപയോഗിക്കുന്നത് എങ്കിൽ അത് കൂടുതൽ സ്വാദ് നൽകുന്നതാണ്. കൂടാതെ വറുക്കുന്നതിനായി ചക്ക തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ രീതിയിൽ പാകത്തിലുള്ള ചക്ക തിരഞ്ഞെടുക്കുകയാണെങ്കിൽ മാത്രമേ ചക്ക ചിപ്സിനു കൂടുതൽ രുചി ലഭിക്കുകയുള്ളു. വൃത്തിയാക്കി എടുത്ത ചുളകൾ കത്തി ഉപയോഗിച്ച് നേർത്ത കഷണങ്ങളായി നീളത്തിൽ അരിഞ്ഞെടുക്കുക. എല്ലാ ഭാഗവും ഒരേ രീതിയിൽ ആണ് അരിഞ്ഞെടുക്കുന്നത്
എങ്കിൽ വറുത്തെടുക്കുമ്പോൾ അത് കൂടുതൽ എളുപ്പമാകും. ഒരേ വലിപ്പത്തിലും വന്നതിലും അരിഞ്ഞെടുക്കുകയാണെങ്കിൽ വറവും ഒരുപോലെ ഇരിക്കും. ഇത്തരത്തിൽ ചുളയെല്ലാം നേർത്തതായി അരിഞ്ഞെടുത്ത ശേഷം വറുക്കാൻ ആവശ്യമായ എണ്ണ അടുപ്പത്ത് തിളക്കുന്നതിനായി വയ്ക്കാവുന്നതാണ്. സാധാരണയായി ചിപ്സ് വറുക്കുമ്പോൾ ആയിരിക്കും ഉപ്പ് തളിച്ചു കൊടുക്കുന്നത്. എന്നാൽ ഇവിടെ ചുളയിലേക്ക് ആവശ്യമായ ഉപ്പ് ഇട്ട് കൈ ഉപയോഗിക്കാതെ നല്ലതുപോലെ തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ശേഷം തിളച്ച എണ്ണയിലേക്ക് ഒരു പിടി അളവിൽ അരിഞ്ഞുവെച്ച ചുളയുടെ കഷണങ്ങൾ ഇട്ട് നന്നായി വറുത്തെടുക്കുക. മുഴുവൻ ചക്കച്ചുളയും വറുത്തെടുത്ത ശേഷം അവസാനം ഉള്ള എണ്ണയിലേക്ക് നേരത്തെ വറുത്ത് വെച്ചതിൽ
നിന്നും കുറേശ്ശെ ചിപ്സ് ആയി ഇട്ടുകൊടുത്ത് ഒന്നുകൂടി ക്രിസ്പ്പാക്കി എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ ക്രിസ്പായ ചക്ക ചിപ്സ് ലഭിക്കുന്നതാണ്. ഈയൊരു രീതിയിൽ ചക്ക ചിപ്സ് തയ്യാറാക്കി എടുക്കുമ്പോൾ അത് സാധാരണയിൽ നിന്നും ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ കൃപ്സ് ആയി ലഭിക്കുന്നതാണ്. മാത്രമല്ല ഉപ്പ് ആദ്യം തന്നെ ഇട്ടു കൊടുക്കുന്നത് കൊണ്ട് ഇടയിൽ ചേർത്തു കൊടുക്കേണ്ട ആവശ്യവും വരുന്നില്ല. തീർച്ചയായും ഈ രീതിയിൽ ചക്ക ചിപ്സ് നിങ്ങളും വീട്ടുകളിൽ തയ്യാറാക്കി നോക്കണേ.. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Crispy Chakka Chips Recipe Video Credit : Recipes By Revathi