
വാഴയിലയിൽ ഉണ്ടാക്കുന്ന ചക്ക അട.! ചക്ക വീട്ടിൽ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! Tasty Chakka ada Recipe Malayalam
- Tasty Chakka ada Recipe Malayalam ചേരുവകൾ:
- ചക്ക
- അരിപ്പൊടി (വറുത്തത്) – 2 1/2 കപ്പ്
- ശർക്കര പൊടി – 2 വലിയ സ്പൂൺ (നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഇടുക)
- ഏലം – 20 എണ്ണം
- ഉണങ്ങിയ ഇഞ്ചി – 1 പീസ്
- ജീരകം – 1 സ്പൂൺ
- നെയ്യ് 1 സ്പൂൺ (ആവശ്യമെങ്കിൽ)
- ഉപ്പ് – ഒരു നുള്ള്
- തേങ്ങ – 1
- വെള്ളം – 1 കപ്പ്
- വാഴയില
ഉണ്ടാക്കുന്ന വിധം : ഒരു ഉരുളി അടുപ്പിൽ വച്ചു ചൂടാകുമ്പോൾ നെയ്യ് ഒഴിച്ച് കൊടുക്കണം. ഇതിലേക്ക് ചക്കപ്പഴം വേവിച്ചതും ഉരുക്കി വച്ചിരിക്കുന്ന ശർക്കരയും ഇട്ടു കൊടുക്കണം. ശർക്കയിൽ കിടന്നു ചക്കപ്പഴം നല്ലതുപോലെ വെള്ളം വറ്റി (വിളയിച്ചു ) വരുമ്പോൾ ഏലക്ക ജീരകം പൊടിച്ചത് ചേർത്ത് കൊടുക്കുക. സ്റ്റോവ് ഓഫ് ചെയ്ത് വാങ്ങി മാറ്റുക. ചക്കപ്പഴം വിളയിച്ചത് തണുത്തു വരുമ്പോൾ അതിലേക്ക് നാളികേരം ചിരകിയത്, തേങ്ങാക്കൊത്ത്, അരിപൊടി ചേർത്ത് കൊടുക്കണം.
ഇവ എല്ലാം കൂടി കൈയ്യ് കൊണ്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ഇവ ഒരു കട്ടി കുഴമ്പ് പരുവത്തിൽ വരും.വാഴയില എടുത്ത് കുമ്പിൾ ആക്കി അതിൽ ചക്കപ്പഴം മാവ് വച്ചു കൊടുക്കണം. ഇങ്ങനെ ഓരോന്നും ഫിൽ ചെയ്തെടുക്കുക.ഇഡ്‌ലി പാത്രം വെള്ളം ഒഴിച്ച് അടുപ്പിൽ വച്ചു തിള വരുമ്പോൾ ഓരോ കുമ്പിളപ്പം അതിൽ നിരത്തി അടച്ചു വച്ചു ചെറു തീയിൽ ഇട്ട് 25-30 മിനിറ്റ് വരെ വച്ചു വേവിച്ചെടുക്കുക. ഇങ്ങനെ നല്ല രുചിയൂറും ചക്ക അട ഉണ്ടാക്കി എടുക്കാം. Video Credit : The Cooking Freaks
Comments are closed.