വാഴയിലയിൽ തയ്യാറാക്കുന്ന കിടിലൻ വിഭവം.!! പൂവ് പോലെ സോഫ്റ്റ് ആയ സൂപ്പർ ടേസ്റ്റിലുള്ള ചക്കയട.!! CTasty Chakka Ada Recipe Malayalam

Tasty Chakka Ada Recipe Malayalam : വേനൽക്കാലം നമ്മുടെ നാട്ടിലെങ്ങും ചക്കയുടെയും മാങ്ങയുടെയും കാലമാണ്. നാട്ടിൻപുറങ്ങളിലെ മിക്ക വീടുകളിലും അടുക്കളയിൽ ഇവ കൊണ്ടുള്ള വിഭവങ്ങൾ നിറയുന്നുണ്ടാവും. ചക്ക ഉപ്പേരിയും ചക്ക പുഴുക്കും ചക്ക കൊണ്ടുള്ള പായസവും ഒക്കെ ആസ്വദിച്ചു കൊണ്ട് കുട്ടികൾ വേനൽ അവധി ആഘോഷിക്കുകയാവും. അവർക്ക് വേണ്ടി ഒരു ചക്ക അട ഉണ്ടാക്കിയാലോ?

അതിന് വേണ്ട ചേരുവകൾ എന്തൊക്കെ എന്നും എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്നും വിശദമായി ഇതോടൊപ്പം കാണുന്ന വീഡിയോയിൽ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണ് ചക്കയട. പൂവ് പോലെ മൃദുലമായ ചക്കയട ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ ഇരുപത് പഴുത്ത ചക്ക ചുളകൾ എടുക്കണം. നല്ല പഴുത്ത വരിക്ക ചക്ക എടുത്ത് അതിന്റെ കുരു ഒക്കെ മാറ്റണം. ഇവയെ ചെറിയ കഷ്ണങ്ങളായി മുറിക്കണം.

ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റിയതിന് ശേഷം ഇതിനെ നല്ലത് പോലെ അരച്ചെടുക്കണം. ഒരു പാത്രത്തിൽ കുറച്ച് ശർക്കരയും വെള്ളവും ചേർത്ത് ഉരുക്കി എടുക്കാം. മറ്റൊരു ബൗളിൽ വറുത്ത അരിപ്പൊടിയും ഒരു നുള്ള് ഉപ്പും കുറച്ച് നെയ്യും തേങ്ങയും കൂടി എടുത്തതിനു ശേഷം നല്ലത് പോലെ യോജിപ്പിക്കണം. ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന ചക്കയും ശർക്കര പാനിയും കൂടി ചേർത്ത് യോജിപ്പിക്കണം. ശർക്കര ചൂടോടെ വേണം ഒഴിക്കാൻ.

കുറച്ച് ചുക്ക് പൊടിയും ഏലയ്ക്ക പൊടിയും കൂടി ചേർത്ത് കുഴയ്ക്കണം. ഒരു വാഴയില മുറിച്ചെടുത്തതിന് ശേഷം ഈ മാവ് അതിൽ പരത്തിയിട്ട് വീഡിയോയിൽ കാണുന്നത് പോലെ മടക്കണം. മുഴുവനും ഇങ്ങനെ മടക്കിയതിന് ശേഷം ഒരു ഇഡലി പാത്രത്തിൽ ചെറിയ തീയിൽ ഇരുപത് മിനിറ്റ് ആവി കയറ്റിയാൽ നല്ല പൂവ് പോലെ മൃദുലമായ ചക്കയട തയ്യാർ. Video Credit : Sheeba’s Recipes

Rate this post

Comments are closed.