പുതിയ ഐഡിയ 😍😍 ഒരു തവിയിൽ മാവ് ഇങ്ങിനെയൊന്നു കോരിയൊഴിച്ചു നോക്ക്.. സൂപ്പർ നാലുമണിപലഹാരം റെഡി.. ചൂട് കട്ടനൊപ്പം പൊളിയാ 👌👌

ചൂട് കട്ടനൊപ്പം കഴിക്കാൻ കിടിലൻ ടേസ്റ്റിൽ ഒരടിപൊളി നാലുമണിപലഹാരം പരിചയപ്പെട്ടാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്നാക്കാണ് മിക്സ്ചർ. പല രീതിയിൽ മിക്സ്ചർ തയ്യാറാക്കിയെടുക്കാറുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കിടിലൻ രുചിയിൽ മിക്സ്ചർ തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ? നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചില ചേരുവകൾ മാത്രം മതി ഇത് തയ്യാറാക്കാൻ.

ഇതിനായി ഒരു ബോളിലേക്ക് ഒരു വലിയ കപ്പ് കടലമാവ് എടുക്കുക. അതിലേക്ക് രണ്ടു സ്പൂൺ അരിപ്പൊടി കൂടി ചേർക്കുക. അരിപ്പൊടി എടുക്കുമ്പോൾ പത്തിരി പൊടിയോ ഇടിയപ്പത്തിന്റെ പൊടിയോ എടുക്കുവാൻ ശ്രദ്ധിക്കണം. തരിയില്ലാത്ത പൊടി വേണം എടുക്കുവാൻ. ഇതിലേക്ക് നിറത്തിനായി ഒരു നുള്ള് മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് കുറേശ്ശേയായി വെള്ളം ചേർത്ത്

നല്ലതുപോലെ മിക്സ് ചെയ്യുക. ഒട്ടും തന്നെ കട്ടകളില്ലാതെ ദോശമാവ് പരുവത്തിൽ മാവ് തയ്യാറാക്കണം. ഒരു നുള്ള് ബേക്കിംഗ് സോഡാ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു മാവ് മാറ്റിവെക്കാം. ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കാം. തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ഗ്രെയ്റ്ററിനു മുകളിലൂടെ പാനിലേക്ക് ഒഴിച്ചു വറുത്തെടുക്കാം. ഇങ്ങനെ മിക്സ്ചറിന്റെ ബൂന്ദി തയ്യാറാക്കാവുന്നതാണ്. തയ്യാറാക്കുന്നവിധം അറിയുവാൻ വീഡിയോ കാണൂ.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Creations എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.