ഈ ഓണസദ്യയ്ക്ക് രുചി കൂട്ടാം മധ്യതിരുവിതാംകൂർ അവിയൽ സ്റ്റൈലിനൊപ്പം.!! Tasty Aviyal

സദ്യയിൽ ഉണ്ടാക്കുന്ന അവിയലിന് രുചി ഒന്ന് വേറെ തന്നെ ആയിരിക്കും. വളരെയധികം രുചിയുള്ള അവിയൽ വീട്ടിൽ തയ്യാറാക്കാൻ സാധിക്കണമെന്നില്ല. അതുകൊണ്ടുതന്നെ സദ്യയുടെ ഒഴിച്ചു കൂടാനാകാത്ത ഇനമെന്ന് അവിയലിനെ വിശേഷിപ്പിക്കാം. പ്രത്യേകിച്ച് മലയാളിയുടെ സദ്യയിൽ നിന്ന് ഒഴിച്ചുകൂടാൻ കഴിയാത്ത ഇനം തന്നെയാണ് അവിയൽ.

ഇന്ന് ഈ ഓണക്കാലത്ത് വളരെ രുചികരമായ അവിയൽ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുത്ത് അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ഇന്ന് നമ്മൾ അവിയൽ തയാറാക്കുന്നത് വെള്ളത്തിൽ കഷ്ണം വേവിച്ചെടുക്കാതെ ആണ്. പകരം അവിയൽ കഷ്ണങ്ങൾ വേവിക്കുന്നത് വെളിച്ചെണ്ണയിൽ ആണ്.

ഈ വെളിച്ചെണ്ണയിലേക്ക് അവിയലിന് ആവശ്യം ആയ കഷ്ണങ്ങൾ ഇട്ടു കൊടുക്കാം. അവിയലിന് എടുക്കുന്ന പച്ചക്കറികൾ ഏതൊക്കെ എന്നറിയാൻ താഴെ കാണുന്ന വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സ് കണ്ടു നോക്കു. ഇതിലേക്ക് കാൽ ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കൊടുക്കാം. അവിയലിന് ഒരു ഗോൾഡൻ യെല്ലോ കളർ കിട്ടുന്നതിനാണ് മുളകുപൊടി ചേർത്ത് കൊടുക്കുന്നത്. ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും,

കറിവേപ്പില, പച്ചമുളക് ചതച്ചത് എന്നിവ ചേർത്ത് കൊടുക്കാം. ഇത് ചെറുതായി ഒന്ന് കഷ്ണങ്ങളിൽ യോജിപ്പിച്ചു കൊടുക്കാം. അവിയലിന്റെ കഷ്ണങ്ങൾക്ക് ഒരു എരിവും രുചിയും കിട്ടുന്നതിന് ആണ് തുടക്കത്തിൽ തന്നെ ഇതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കുന്നത്. ഇത് അടച്ചുവെച്ച് വേവിച്ചെടുക്കാം. അവിയലിന്റെ കഷ്ണങ്ങൾ വെന്തു വരുമ്പോഴേക്കും ഇതിന് ആവശ്യമായ അരപ്പ് നമുക്ക് തയ്യാറാക്കിയെടുക്കാം. അതിനായി വേണ്ടത് അരക്കപ്പ് തേങ്ങ, അര ടീസ്പൂൺ ജീരകം, ഒരു പച്ചമുളക് എന്നിവയാണ്. ബാക്കി കാര്യങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ.Video credit:Bincy’s kitchen

Comments are closed.