മനസ്സും ശരീരവും ഒരുപോലെ തണുക്കും.!! ഇങ്ങനൊരു വെള്ളം കുടിച്ചിട്ടുണ്ടോ? 2 മിനുട്ടെ അധികം; അസാധ്യരുചിയിൽ ഒരു കിടിലൻ അവൽ ഡ്രിങ്ക് തയ്യാറാക്കാം.!! Tasty avil drink recipe

Tasty avil drink recipe : വേനൽക്കാലമായാൽ ദാഹം ശമിപ്പിക്കാനായി പലവിധ ഡ്രിങ്കുകളും വാങ്ങി കുടിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും കടകളിൽ നിന്നും നിറങ്ങൾ അടങ്ങിയ കൂൾ ഡ്രിങ്കുകൾ അധികം വാങ്ങി ഉപയോഗിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. അതിന് പകരമായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഡ്രിങ്കിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്.

ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ അവൽ എടുത്ത് നല്ലതുപോലെ കഴുകി കുറച്ചുനേരം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കാം. ഇതിനായി ബ്രൗൺ നിറമുള്ള അവലോ അല്ലെങ്കിൽ വൈറ്റ് അവലോ ഇഷ്ടാനുസരണം ഉപയോഗപ്പെടുത്താവുന്നതാണ്. അവൽ വെള്ളത്തിൽ കിടന്നു നല്ലതുപോലെ കുതിർന്നു കിട്ടണം. ഈയൊരു സമയം കൊണ്ട് മറ്റൊരു പാത്രത്തിൽ മൂന്ന് ചെറുപഴമെടുത്ത് ഒട്ടും കട്ടകളില്ലാതെ ഉടച്ചെടുക്കുക.

അതിലേക്ക് കാൽ കപ്പ് അളവിൽ പഞ്ചസാര പൊടിച്ചത് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അവൽ വെള്ളത്തിൽ കിടന്ന് നല്ലതുപോലെ കുതിർന്ന് വന്നു കഴിഞ്ഞാൽ തയ്യാറാക്കി വെച്ച പഴത്തിന്റെ കൂട്ടിലേക്ക് അതുകൂടി ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. അതോടൊപ്പം ഡ്രിങ്കിന്റെ രുചി കൂട്ടാനായി അൽപ്പം ടൂട്ടി ഫ്രൂട്ടിയും ഇഷ്ടമുള്ള നട്സുമെല്ലാം ചെറിയതായി അരിഞ്ഞെടുത്ത് ചേർക്കാവുന്നതാണ്. കൂടാതെ പഴത്തിനോടൊപ്പം വെള്ളത്തിന് പകരമായി പാലും ഉപയോഗപ്പെടുത്താം. അതല്ലെങ്കിൽ പകുതി അളവിൽ പാലും ബാക്കി വെള്ളവും ചേർക്കാവുന്നതാണ്.

കസ്കസ് ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ അത് അൽപനേരം വെള്ളത്തിൽ കുതിർത്തി വെച്ച് സെർവ് ചെയ്യുന്നതിന് മുൻപായി ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഡ്രിങ്കിന്റെ ടേസ്റ്റ് കൂടി കിട്ടും. തണുപ്പിച്ചു കുടിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് വേണമെങ്കിലും ഈ ഒരു ഡ്രിങ്ക് സെർവ് ചെയ്യാം. രുചികരമായ ഹെൽത്തി ആയ അവൽ മിൽക്ക് ഈയൊരു രീതിയിൽ തയ്യാറാക്കി വീട്ടിലുള്ളവർക്കെല്ലാം സെർവ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : SM thayil kalavara

Comments are closed.