നേന്ത്രപ്പഴം വീട്ടിലുണ്ടെങ്കിൽ ഇനി ഇങ്ങനെ പൊരിച്ചു നോക്കൂ; അടിപൊളിയാണ്.!! Tasty and Variety banana snack

Tasty and Variety banana snack : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വീട്ടിൽ മിക്കപ്പോഴും ഉണ്ടാകുന്ന ഒന്നാണ് പഴം. ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വളരെ എളുപ്പത്തിൽ 2 നേന്ത്രപ്പഴം കൊണ്ട് അടിപൊളി രുചിയിൽ ഒരു സ്നാക്ക് തയ്യാറാക്കിയാലോ.? വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന വെറും 3 ചേരുവകൾ മാത്രം ഉപയോഗിച്ച എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം.

കുട്ടികൾക്കൊക്കെ തീർച്ചയായും ഇഷ്ടപ്പെടും. എങ്ങനെയാണെന്ന് നോക്കാം. അതിനായി 2 നേന്ത്രപ്പഴം തൊലികളഞ്ഞെടുത്ത് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞുവെക്കാം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിവെക്കാം. അതിലേക്ക് 3 സ്പൂൺ പഞ്ചസാരയും 2 ഏലക്കായ പൊടിച്ചതും കൂടി ചേർക്കാം. ഇത് നന്നായി മിക്സ് ചെയ്ത ശേഷം ഒരു തവി ഉപയോഗിച്ച് നല്ലപോലെ ഉടച്ചെടുക്കാം. ശേഷം ഒന്നര കപ്പ് മൈദാ, ഒരു നുള്ള് ഉപ്പ്

എന്നിവ കൂടി ചേർത്ത് കൊടുക്കണം. അൽപ്പം വെള്ളം ചേർത്ത് നല്ല സോഫ്റ്റ് ആയി പക്കുവട ഒക്കെ ഉണ്ടാക്കുന്ന രൂപത്തിൽ കുഴച്ചെടുക്കണം. ഇപ്പോൾ മാവ് റെഡി ആയിട്ടുണ്ട്. ഒരു പാനിൽ എണ്ണ തിളച്ചു വരുമ്പോൾ വ്യത്യസ്തമായ മറ്റൊരു രീതിയിൽ വറുത്തുകോരിയെടുക്കാവുന്നതാണ്. എങ്ങനെയാണെന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. 10 മിനിറ്റിൽ സംഭവം റെഡി ആക്കി എടുക്കാം.

പഴം ഉണ്ടെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കണേ. വെറൈറ്റി ടേസ്റ്റി ആയ ഒരു സ്നാക്ക് റെസിപ്പി ആണിത്. ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit : Ladies planet By Ramshi

Comments are closed.