തേങ്ങ പോലും വേണ്ടാതെ ഇത്രയും സോഫ്റ്റായിട്ടുള്ള പാലപ്പം ഇത്രപ്പെട്ടന്നോ.. ചൂടുവെള്ളം ഉണ്ടോ അരമണിക്കൂർ കൊണ്ട് അപ്പം റെഡി.!! Tasty and perfect Appam Recipe Malayalam

നല്ല അടിപ്പൊളി പാലപ്പവും കറിയും വെറും അരമണിക്കൂർ കൊണ്ട് എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ. അതിനായി ആദ്യം തന്നെ 2 കപ്പ് അരിപ്പൊടിയെടുക്കാം. തേങ്ങക്ക് പകരം ഒരു സീക്രട്ട് ഇൻക്രീഡിയന്റ് മാത്രം ചേർത്താണുണ്ടാക്കുന്നത്. അതിനു ശേഷം 1 കപ്പ് ചേറും 1 ടേബിൾ സ്പൂൺ പഞ്ചസാരയും 1/2 ടേബിൾ സ്പൂൺ ഉപ്പും. 1/2 ടീസ്പൂൺ യിസ്റ്റ് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണയും 1 കപ്പ്

ചൂടുവെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് മിക്സിയിൽ പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കണം. അതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റണം അതേ സമയം കൊണ്ട് തന്നെ മറ്റൊരു പാത്രത്തിൽ ചൂടുവെള്ളം എടുത്ത് മാറ്റി വെച്ചിരിക്കുന്ന മാവിന്റെ പാത്രം ചൂടുവെള്ളത്തിൽ ഇറക്കി വെച്ച് മൂടി കൊണ്ട് നന്നായി മൂടണം. അരമണിക്കൂറെങ്കിലും ഇതുപോലെ റെസ്റ്റ് ചെയ്യാൻ വെക്കണം. അതിനു ശേഷം അപ്പച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കിയതിനു ശേഷം നമ്മൾ മാറ്റിവെച്ചിരിക്കുന്ന മാവ് അതിലേക്ക് ഒഴിക്കുക. അപ്പം നന്നായി വെന്തതിനു

ശേഷം അടുപ്പിൽ നിന്ന് ഇറക്കി മാറ്റി വെക്കുക നല്ല രുചിയേറിയ പാലപ്പം റെഡിയായി. അതിനു ശേഷം നമ്മുക്ക് അപ്പത്തിന് സ്യൂട്ടായിട്ടള്ള നല്ല രുചിയുള്ള ഗ്രീൻ പീസ് കറി ഉണ്ടാക്കുന്നത് പരിചയപ്പെടാം. അതിനായി കുതിർത്ത് വെച്ചിരിക്കുന്ന ഗ്രീൻ പീസ് വേവി ചെടുക്കണം അതിനായി ആദ്യം തന്നെ ഒരു കടായിയെടുത്ത് അതിലേക്ക് ഗ്രീൻ പീസ് ഇട്ടു കൊടുക്കുക ഒപ്പം തന്നെ സാവാളയും വെള്ളുത്തുളളിയും പച്ചമുളകും ഉപ്പും മഞ്ഞപ്പൊടിയും വെള്ളവും ചേർത്ത് പാത്രം അടച്ച് വെക്കണം. ഗ്രീൻ പീസ് നന്നായി വെന്തതിനു ശേഷം

മറ്റൊരു കടായെടുത്ത് അതിലേക്ക് വെള്ളിച്ചെണ്ണ ഒഴിക്കുക അതിനു ശേഷം 1 ടീസ്പൂൺ കടുക് ഇടുക കടുക് നന്നായി പൊട്ടിയ ശേഷം ഒരു തണ്ട് വേപ്പിലയും, 1 ടീസ്പൂൺ മല്ലിപ്പൊടിയുo, 1/2 ടീസ്പൂൺ കാഷ്മീരി ചില്ലി പൗടറും 1/4 ടീസ്പൂൺ ഗരം മസാലയും ചേർത്ത് നന്നായി മിക്സ് ചെയ്യാം. അതിനു ശേഷം വേവിച്ച ഗ്രീൻ പീസ് ഇടുക. അത് നന്നായി തിളച്ചതിനു ശേഷം കുരുമുളക്പ്പൊടിയും നല്ല കട്ടിയുള്ള തേങ്ങ പാലും ചേർത്ത് നന്നായി തിളച്ച ശേഷം അടുപ്പിൽ നിന്ന് ഇറക്കി മാറ്റുക. കറി റെഡി.കൂടുതൽ അറിയാൻ വീഡിയോ കാണൂ.. video Credit : Vichus Vlogs

Rate this post

Comments are closed.