പച്ചക്കായ ഇനിമുതൽ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ.. ഇതുവരെ അറിയാതെ പോയല്ലോ.!! Tasty Pachakaya Snack Recipe Malayalam
പച്ചക്കായ പലപ്പോഴും വീടുകളിൽ കാണുന്ന ഒന്നാണ്.കറിവെക്കാനും ഉപ്പേരിവെക്കാനും ഉപയോഗിക്കാറുണ്ട്. എന്നാൽ പച്ചക്കായ വെച്ച് വ്യത്യസ്തമായ ഒരു രുചിയിൽ ഒരു വെറൈറ്റി സ്നാക്ക് ആണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. പുത്തൻ രുചിക്കൂട്ടുകൾ പരീക്ഷിക്കുന്നവർക്കായി ഒരു അടിപൊളി റെസിപ്പി ഇതാ. ട്രൈ ചെയ്തു നോക്കൂ.. എല്ലാവര്ക്കും തീർച്ചയായും ഇഷ്ടപ്പെടും.
കായ തൊലി കളഞ ശേഷം നീളത്തിൽ അരിഞ്ഞെടുക്കാം. അധികം കനo കുറക്കാതെ അല്പം കട്ടിയോട് കൂടെ തന്നെ മുറിച്ചു വെക്കാം. ഇത് അൽപ്പം വെള്ളത്തിൽ ഇട്ട് മാറ്റി വെക്കാം. അല്ലെങ്കിൽ കറവന്നു കറുത്തുപോകും. ശേഷം മറ്റൊരു പാത്രത്തിൽ ആവശ്യത്തിനുള്ള കടലമാവ് അരിച്ചെടുത്തത്തിലേക്ക് വെള്ളം ചേർത്തുകൊടുക്കാം. മഞ്ഞൾപൊടിയും കാശ്മീരി ചില്ലിപൗഡറും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കിവെക്കാം.

മറ്റൊരു പാത്രത്തിൽ അൽപ്പം മൈദാ എടുത്തുവെക്കാം. വെള്ളത്തിലിട്ടു വെച്ച കായ വെള്ളം വാർത്ത ശേഷം ഓരോന്നായി ആദ്യo മൈദപ്പൊടിയിലും പിന്നീട് തയ്യാറാക്കി വെച്ചിരിക്കുന്ന കടലമാവ് ബാറ്ററിലും മുക്കി ബ്രഡ് ക്രoസിലും കൂടി മുക്കിയ ശേഷം മാറ്റിവെക്കാം. എണ്ണ ചൂടായിവരുമ്പോൾ ഓരോന്നായി വിട്ടുകൊടുത്ത ശേഷം വറുത്തു കോരിയെടുക്കാം. നല്ല സ്വാദിഷ്ടമായ ഒരു വെറൈറ്റി സ്നാക്ക് ആണ് ഇത്. എല്ലാവരും നോക്കിക്കേ. ഇഷ്ടപെടാതിരിക്കില്ല.
ഈ റെസിപ്പി ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.