വല്ലാത്തൊരു ഇഷ്ടമാണ് ഈ വിഭവത്തോട്😍എപ്പോൾ കിട്ടിയാലും കഴിച്ചുപോകും 👌🏻😋😋 Tapioca Thoran Recipe Malayalam

കപ്പ എങ്ങനെ ഉണ്ടാക്കിയാലും എല്ലാവർക്കും ഇഷ്ടമാണ്, അങ്ങനെ കപ്പ കൊണ്ട് നല്ലൊരു തോരൻ തയ്യാറാക്കാൻ മിനുട്ടുകൾ മതി. മറ്റൊന്നും ഇല്ലെങ്കിലും ഒരു നേരം ഭക്ഷണം ആയി കഴിക്കാൻ ഇതു മതി.. ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും വളരെ രുചികരമാണ് ഈ വിഭവം.

ആവശ്യമുള്ള സാധനങ്ങൾകപ്പ -1 കിലോതേങ്ങ -1 കപ്പ്ചുവന്ന മുളക് -6 എണ്ണംജീരകം -1 സ്പൂൺകറി വേപ്പില -2 തണ്ട്മഞ്ഞൾ പൊടി -1 സ്പൂൺഉപ്പ് -ഒന്നര സ്പൂൺവെളിച്ചെണ്ണ -3 സ്പൂൺകടുക് -1 സ്പൂൺതയാറാക്കുന്ന വിധംകപ്പ തോല് കളഞ്ഞു ചെറുതായി അറിഞ്ഞു കഷ്ണങ്ങൾ ആക്കി കഴുകി കുക്കറിൽ ആവശ്യത്തിന് വെള്ളവും, മഞ്ഞൾ പൊടിയും, ഉപ്പും ചേർത്ത് വേകിക്കുക.

ശേഷം വെള്ളം മുഴുവൻ കളഞ്ഞു, ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് ചേർത്ത് പൊട്ടിച്ചു ചുവന്ന മുളക് ചേർത്ത് കറി വേപ്പിലയും ചേർത്ത് നന്നായി വറുത്തു അതിലേക്ക് ചതച്ചെടുത്ത തേങ്ങയും, ജീരകവും, ചുവന്ന മുളകും,

കറിവേപ്പിലയും, മഞ്ഞൾ പൊടിയും ചേർത്ത് നന്നായി മൂപ്പിച്ചു അതിലേക്ക് വേകിച്ച കപ്പയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ചു നന്നായി ഇളക്കി എടുക്കുക.വളരെ രുചികരമായ കപ്പ തോരൻ രണ്ട് മിനുട്ടു കൊണ്ട് തയ്യാറാക്കാം. Video credit : Rajas Kingdom

Comments are closed.