ക‍ു‌ടംപുളി പാനീയം കുടിച്ചാൽ ഇതൊക്കെയാണ് സംഭവിക്കുന്നത്.. തീർച്ചയായും അറിഞ്ഞിരിക്കണം.!! Tamarind Water Benefits Malayalam

കേരളത്തിൽ വ്യാപകമായി കറികളിൽ ഉപയോഗിക്കുന്ന ഒന്നാണല്ലോ കുടംപുളി. മീൻകറികളിലാണ് ഇവ പ്രധാനമായും ഉപയോഗിച്ച് വരുന്നത്. പിണംപുളി, മീൻപുളി, ഗോരക്കപ്പുളി, പിണാർ, പെരുംപുളി, കുടപ്പുളി, മരപ്പുളി,തോട്ടുപുളി എന്നിങ്ങനെ വിവിധ നാടുകളിൽ വ്യത്യസ്ത പേരുകളിൽ ആണ് ഇവ അറിയപ്പെടുന്നത്. നിങ്ങളുടെ നാട്ടിൽ ഇവയ്ക്ക് പറയുന്ന പേര് എന്ത് എന്ന് പറയുവാൻ മറക്കല്ലേ..

മീൻകറി വെക്കുമ്പോൾ വാളന്പുളിയേക്കാൾ ഏറെ രുചികരം കുടംപുളി തന്നെയാണ്. അതുകൊണ്ട് തന്നെ പുറം നാടുകളിൽ പോകുന്നവർ ഇത് കൊണ്ട് പോകുന്നതും പതിവ് തന്നെ. കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ആയുർവേദത്തിലെ ഒരു പ്രധാന ഔഷധം കൂടിയാണ് നമ്മുടെ ഈ കുടംപുളി. കഫം, അതിസാരം എന്നിവയ്ക്ക് ജാതിക്ക കൂട്ടി ഇവ ഉപയോഗിക്കുന്നു. കൂടാതെ കഫം അതിസാരം എന്നിവയ്ക്കുള്ള മരുന്ന് നിർമാണത്തിനും ഇവ ഉപയോഗിക്കുന്നു.

ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കുവാനുള്ള ഔഷധത്തിലും ഇവ ഉപയോഗിക്കാറുണ്ട്. പുളിലേഹ്യത്തിലെ ഒരു പ്രധാന ചേരുവ തന്നെയാണ് കുടംപുളി. ഗർഭാശയ രോഗങ്ങൾക്കും ഇത് ഏറെ മികച്ചതാണ്. വയറ്റിലെ കൊഴുപ്പ് കുറക്കാനും തടി കുറക്കാനും എല്ലാം ഇത് ഏറെ മികച്ചതാണ്. വണ്ണം കുറക്കാനുള്ള ഗുളികൾ പോലും ഇറക്കിയിട്ടുണ്ട്. ശരീരത്തിലെ ഊർജം വർദ്ധിപ്പിക്കുവാനും കൊഴുപ്പ് നീക്കം ചെയ്യ്വാനുമെല്ലാം ഇവയ്ക്ക് കഴിവുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.