നിങ്ങൾ ഇതുവരെ ശീതകാല കൃഷി തുടങ്ങിയില്ലേ? ഇനിയും തുടങ്ങാൻ വൈകരുതേ! ക്യാരറ്റ്, കോളിഫ്ലവർ കൃഷി ചെയ്യുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം | Winter farming tips
Winter farming tips : ശീതകാലം ആരംഭിക്കുന്നതോടെ ക്യാരറ്റ്, കോളിഫ്ലവർ, ക്യാബേജ്, ബീറ്റ്റൂട്ട്, ബ്രോക്കോളി തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യാൻ അനുയോജ്യമായ സമയമാണ്. നല്ല വിളവ് ലഭിക്കാൻ ഗുണമേന്മയുള്ള വിത്തുകൾ തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വിത്തുകൾ നേരിട്ട് ഗ്രോ ബാഗിൽ പാകുന്നതിനുപകരം പ്രോ ട്രേകളിൽ മുളപ്പിച്ചെടുക്കുന്നത് കൂടുതൽ എളുപ്പമാണ്. ഇതിനായി ചകിരിച്ചോറും ചാണകപ്പൊടിയും ചേർത്ത മിശ്രിതം ട്രേയിൽ നിറച്ച് ചെറിയ കുഴികളിൽ വിത്തുകൾ പാകാം. മുകളിൽ അല്പം ചകിരിച്ചോറ് വിതറി വെള്ളം തളിച്ചുകൊടുക്കുക. തൈകൾ നാലോ അഞ്ചോ […]