കാബേജ് കോളിഫ്ലവർ എന്നിവ നടുന്നവരാണോ? എങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം; ക്യാബേജ് കോളിഫ്‌ളവർ മാറ്റിനടുമ്പോൾ ഇങ്ങനെ ചെയ്യണം | transplanting cabbage cauliflower
transplanting cabbage cauliflower : കേരളത്തിൽ കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ ശീതകാല പച്ചക്കറികൾ കൃഷി ചെയ്യാൻ അനുയോജ്യമായ സമയമാണിത്. വലിയ സ്ഥലമൊന്നും ആവശ്യമില്ലാതെ ഗ്രോ ബാഗുകളിലും ടെറസിലും ഇവ നന്നായി വളർത്തിയെടുക്കാം. വിത്ത് പാകി മുളപ്പിച്ച തൈകൾക്ക് മൂന്നോ നാലോ ഇലകൾ വന്നതിനുശേഷം മാത്രമേ മാറ്റി നടാവൂ. തണലിൽ വളർന്ന തൈകളെ പെട്ടെന്ന് വെയിലുള്ള സ്ഥലത്തേക്ക് മാറ്റുന്നത് ചെടികൾ വാടിപ്പോകാൻ കാരണമാകും. അതിനാൽ നടുന്നതിന് അഞ്ച്–ആറ് ദിവസം മുമ്പ് മുതൽ ദിവസവും കുറച്ചുസമയം വെയിൽ […]