അമ്പോ! ഈ ഷൂ ഇത്രയും വൃത്തിയാകുമെന്ന് കരുതിയില്ല; എത്ര അഴുക്കു പിടിച്ച ഷൂവും ഇനി എളുപ്പത്തിൽ വൃത്തിയാക്കാം; | Shoe easy cleaning
Shoe easy cleaning : പുറത്തുപോയി വരുമ്പോൾ ഷൂവിൽ പൊടിയും ചെളിയും അഴുക്കും പിടിക്കുന്നത് സാധാരണമാണ്. പ്രത്യേകിച്ച് വെള്ള ഷൂകൾ പെട്ടെന്ന് നിറംമങ്ങി വൃത്തികേടാകാറുണ്ട്. എന്നാൽ വീട്ടിൽ തന്നെ ലഭ്യമായ ചില സാധനങ്ങൾ ഉപയോഗിച്ച് ഷൂ വൃത്തിയാക്കാനും അതിനുള്ളിലെ ദുർഗന്ധം കുറയ്ക്കാനും സാധിക്കും. ഇതിനായി ആദ്യം ഒരു ചെറിയ ബൗളിൽ കുറച്ച് ടൂത്ത് പേസ്റ്റ്, അല്പം വാഷിംഗ് പൗഡർ, കുറച്ച് വിനാഗിരി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു ക്ലീനിങ് മിശ്രിതം തയ്യാറാക്കാം. വിനാഗിരിക്ക് പകരം നാരങ്ങാനീരും […]