ഇതു മാത്രം മതി പച്ചക്കറി തഴച്ചു വളരാൻ; ചീമ കൊന്ന ഇലയും പപ്പായ ഇലയും ഉണ്ടെങ്കിൽ അടിപൊളി വളം തയ്യാർ | Papaya fertilizer for plants
Papaya fertilizer for plants : വീട്ടിലെ പച്ചക്കറികൾ നല്ല ആരോഗ്യത്തോടെ തഴച്ചുവളരാൻ വിലകൂടിയ വളങ്ങൾ വാങ്ങേണ്ടതില്ല. ചീമക്കൊന്ന ഇലയും പപ്പായ ഇലയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നല്ലൊരു ജൈവവളം തയ്യാറാക്കാം. ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കാൻ ജൈവവളങ്ങൾ സഹായിക്കും. വീട്ടുമുറ്റത്തോ പറമ്പിലോ ലഭിക്കുന്ന ഈ ഇലകൾ വെറുതെ കളയാതെ കൃഷിക്ക് പ്രയോജനപ്പെടുത്താം. ആദ്യം ആവശ്യത്തിന് ചീമക്കൊന്ന ഇലകളും പപ്പായ ഇലകളും ശേഖരിക്കുക. ഇവ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കാം. ഇലകൾ നന്നായി ചെറുതാക്കുന്നത് വേഗത്തിൽ അഴുകിച്ചേരാൻ […]