മണ്ണും പേപ്പറും ഒന്നും ഇല്ലാതെ തന്നെ വീട്ടിൽ ഇലക്കറിക്കുള്ള ചെടി വളർത്താം; മൈക്രോഗ്രീൻസ് വളർത്താൻ ഇനി എന്തെളുപ്പം | Microgreens farming
Microgreens farming : മൈക്രോഗ്രീൻസ് എന്നത് പച്ചക്കറികളുടെയും ഭക്ഷ്യയോഗ്യമായ മറ്റു സസ്യങ്ങളുടെയും ചെറുപ്രായത്തിലുള്ള തൈകളാണ്. ആദ്യ ഇലകൾ വിടർന്ന് യഥാർഥ ഇലകൾ പ്രത്യക്ഷപ്പെടുന്ന ഘട്ടത്തിലാണ് ഇവ വിളവെടുക്കുന്നത്. ഇനമനുസരിച്ച് സാധാരണയായി 7–21 ദിവസത്തിനുള്ളിൽ വിളവെടുക്കാം. സലാഡുകൾക്കും സാൻഡ്‌വിച്ചുകൾക്കും മറ്റു വിഭവങ്ങൾക്കും രുചിയും നിറവും നൽകാൻ ഇവ ഉപയോഗിക്കാം. വീട്ടിൽ ചെറിയ ട്രേകളിലും ഇവ വളർത്താം. വലിയ വലിയ ഹോട്ടലുകളിൽ വലിയ വിലയ്ക്ക് വാങ്ങുന്നവയാണ് മൈക്രോ ഗ്രീൻസ്. ആരോഗ്യത്തിന് വളരെയേറെ ഗുണങ്ങളുള്ള ഇവ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ വളരെ […]