വാടാമല്ലി കളറിൽ അതി സുന്ദരിയായി അണിഞ്ഞൊരുങ്ങി സ്വാസിക.!! പരസ്പരം മാലയിട്ട് കേക്ക് മുറിച്ച് താരങ്ങൾ; ആശംസകൾ അറിയിച്ച് കൊണ്ട് ആരാധകരും താരങ്ങളും.!! Swasika and Prem Wedding reception

Swasika and Prem Wedding reception : സിനിമ, സീരിയൽ താരം സ്വാസിക വിജയ് വിവാഹിതയായി. സീരിയലിൽ സ്വാസികയോടൊപ്പം അഭിനയിച്ച താരമായ പ്രേം ജേക്കബ് ആണ് വരൻ. ഇരുവരും തമ്മിൽ പ്രണയ വിവാഹമായിരുന്നു. വലിയ ആർഭാടങ്ങളൊന്നുമില്ലാതെയാണ് വിവാഹം നടന്നത്. സ്വാസിക തന്നെയാണ് പ്രേമിനോട് തന്റെ പ്രണയം വെളിപ്പെടുത്തിയത്. സ്വാസിക ഹിന്ദുവും പ്രേം ക്രിസ്ത്യനുമാണ്.

മനം പോലെ മംഗല്യം എന്ന പരമ്പരയുടെ ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് സ്വാസിക തന്റെ പ്രണയം പ്രേമിനോട് തുറന്നുപറയുന്നത്. പ്രേമിന്റെ ശബ്ദവും തന്നെ കേൾക്കാനുള്ള മനസ്സുമാണ് തന്നെ പ്രേമിനോട് അടുപ്പിച്ചതെന്നും ഇതിനുമുമ്പ് താരം പറഞ്ഞിരുന്നു. അതുപോലെ തന്നെ സ്വാസികയുടെ ക്യാരക്ടറാണ് തന്നെ അട്രാക്ട് ചെയ്തതെന്നാണ് പ്രേം പറയുന്നത്. മിശ്രവിവാഹം ആയതുകൊണ്ട് തന്നെ ആദ്യം വീട്ടിൽ എതിർപ്പുകൾ ചെറിയ രീതിയിൽ ഉണ്ടായിരുന്നു

എന്നും പിന്നീട് അതെല്ലാം മാറി ഇരുവരെയും അംഗീകരിക്കുകയായിരുന്നു എന്നും താരം പറയുന്നു. ബീച്ച് സൈഡിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സുരേഷ് ഗോപി, രചന നാരായണൻ കുട്ടി , മഞ്ജുപിള്ള, സരയു, തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വിവാഹത്തിനുമുൻപ് ഇവർ തമ്മിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്.

പൂജ വിജയ് എന്നാണ് യഥാർഥ പേര്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇരുവരുടെയും വിവാഹ വിശേഷങ്ങൾ നിറയുകയാണ്. ഇപ്പോൾ അതിസുന്ദരിയായി വിവാഹ റിസപ്ഷനിൽ എത്തിയിരിക്കുന്ന വധൂവരന്മാരുടെ വീഡിയോയാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. വിവാഹ റിസപ്ഷനിലും വളരെ കുറച്ച് അതിഥികൾ മാത്രമാണ് ഉള്ളത്. റോസ് നിറത്തിലുള്ള മനോഹരമായ വസ്ത്രങ്ങൾ ആണ് സ്വാസിക റിസപ്ഷനിൽ ധരിച്ചിരിക്കുന്നത്. അതെ സമയം കറുപ്പ് കോട്ടും സ്യൂട്ടും ധരിച്ചാണ് പ്രേം എത്തിയിരിക്കുന്നത്. വിവാഹ റിസപ്ഷന്റെ വീഡിയോകളും വളരെ പെട്ടന്നാണ് വൈറലായികൊണ്ടിരിക്കുന്നത്.

Comments are closed.