സുദർശന മോൾക്ക് ഒരു സർപ്രൈസ്; വല്യച്ഛൻ സമ്മാനിച്ച ടോയ്ക്കാറിലിരുന്നു ചിരിച്ച് സുദർശന, വീഡിയോ പങ്കുവെച്ച് സൗഭാഗ്യ|Surprise For Sudharshana Baby Malayalam

മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖരനും. സിനിമകളിൽ ഒന്നും ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സുള്ള വ്യക്തിയാണ് സൗഭാഗ്യ. ടിക് ടോക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. ടിക്ടോക് തരംഗമായ കാലത്ത് സൗഭാഗ്യ നെടുനീളൻ ഡയലോഗുകളൊക്കെ മനപാഠമാക്കി ക്യാമറയ്ക്ക് മുന്നിൽ ഭംഗിയായി അവതരിപ്പിച്ചിരുന്നു.എന്നാൽ തനിക്ക് സിനിമാ അഭിനയം വഴങ്ങില്ല എന്ന് സൗഭാഗ്യ അതിനുമുൻപ് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

പല റിയാലിറ്റി ഷോകളുടെയും ഗസ്റ്റ്‌ കൂടിയായിരുന്നു താരം. അമ്മ താര കല്യാണും മുത്തശ്ശി സുബ്ബലക്ഷ്മി അമ്മാളും സിനിമ താരങ്ങളായതും സൗഭാഗ്യയെ ആരാധകർക്കിടയിൽ ശ്രദ്ധേയയാക്കി. അമ്മ താരാ കല്യാണിനെ പോലെ തന്നെ നല്ലൊരു നർത്തകയാണ് സൗഭാഗ്യ. സൗഭാഗ്യയുടെ സന്തോഷകരമായ കുടുംബജീവിതം മറ്റുള്ളവർക്കും ഒരു മാതൃകയാണ്.സൗഭാഗ്യയും അർജുനും തമ്മിലുള്ള വിവാഹം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. സൗഭാഗ്യയ്ക്കൊപ്പമുള്ള നൃത്തത്തിലൂടെയാണ് അർജ്ജുൻ ആരാധകരുടെ ഹൃദയം കീഴടക്കിയത്.. സൗഭാഗ്യയുടെ ഗർഭകാലഘട്ടവും തുടർന്നുള്ള ജീവിതവും എല്ലാം തന്നെ

സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കും മുൻപിൽ എത്താറുണ്ട്. ഗർഭകാലഘട്ടത്തെ പങ്കുവെച്ച പല വീഡിയോകൾക്കും ചിത്രങ്ങൾക്കും വിവിധ വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. വിശേഷങ്ങൾ എല്ലാം യൂട്യൂബ് ചാനലിലൂടെയും മറ്റ് സമൂഹ മാധ്യമങ്ങളിലൂടെയും ആരാധകർക്ക് മുൻപിൽ തുറന്നു പറയാൻ താരം മടിക്കാറില്ല. ഇപ്പോഴിതാ ദമ്പതികളുടെ മകളായ സുദർശന മോളുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.” റൈഡർ രമണി “എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സുദർശനയുടെ ജനനം മുതൽ ഓരോ ചെറിയ കാര്യങ്ങളും ആരാധകർക്കായി താരം ഷെയർ ചെയ്യാറുണ്ട്.

ഒരു ചെറിയ ടോയ്ക്കാറിൽ ഇരുന്നു കൊണ്ട് വരുന്ന സുദർശനയാണ് വീഡിയോയിൽ ഉള്ളത്. കൊച്ചുടുപ്പിട്ട് കീരി പല്ലുകൾ കാണിച്ചു ചിരിച്ചു കൊണ്ടുവരുന്ന സുദർശനെ കാണാൻ വളരെ സുന്ദരി ആയിട്ടുണ്ട്. വല്യച്ഛൻ സർപ്രൈസ് എന്ന ക്യാപ്ഷൻ വീഡിയോയുടെ അടിയിൽ ആയി കൊടുത്തിട്ടുണ്ട്. അതിൽ നിന്നു തന്നെ മനസ്സിലാക്കാം ഈ സമ്മാനം സുദർശന മോൾക്ക് വല്യച്ഛൻ കൊടുത്തതാണെന്ന്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. സുദർശന മോളുടെ വിശേഷങ്ങൾ അറിയാനും സോഷ്യൽ മീഡിയ ആരാധകർക്ക് വലിയ താല്പര്യമാണ്.

Comments are closed.