സുരേഷ് ഗോപി വാക്ക് പാലിച്ചു.. ജയലക്ഷ്മിയുടെ പേര മരം ഇനി പ്രധാനമന്ത്രിയുടെ വസതിയിൽ വളരും.!!

മലയാളികളുടെ ഏറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. ഒരുകാലത്ത് ഏവരെയും തന്റെ അഭിനയമികവ് കൊണ്ട് കീഴടക്കിയ അത്ഭുത പ്രതിഭ. സുരേഷ് ഗോപി ഒരു നാടാണ് പുറമെ തികഞ്ഞ മനുഷ്യ സ്‌നേഹി കൂടിയാണ്. കഷ്ടതകൾ അനുഭവിക്കുന്ന നിരവധി ആളുകളെ കൈപിടിച്ച് നല്ല ഒരു ജീവിതം നയിക്കുന്നതിനായി നിരവധി ആളുകളെ സുരേഷ് ഗോപി സഹായിച്ചിട്ടുണ്ട്.

രോമാഞ്ചം കൊള്ളിക്കുന്ന ഡയലോഗ് കൊണ്ടും മികച്ച അഭിനയം കൊണ്ടും ആരുടെയും മനം മയക്കിയ ഈ പ്രതിഭയുടെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഇപ്പോഴിതാ ഒരു പെൺകുട്ടിക്ക് താൻ നൽകിയ വാക്ക് പാലിച്ചു കൊണ്ടുള്ള ഒരു പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.


“കുളനടയിൽ നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യിൽ എത്തിയിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്റെ സന്ദേശം.”

എന്ന കുറിപ്പൊടു കൂടിയാണ് വൃക്ഷതൈ പ്രധാനമന്ത്രിക്ക് കൈമാറുന്ന ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്. പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ ജയലക്ഷ്‌മി എന്ന പെൺകുട്ടി പ്രധാനമന്ത്രിക്ക് നൽകണം എന്ന് പറഞ്ഞു തന്നെ ഏൽപ്പിച്ച ഒരു വൃക്ഷതൈ ആണ് ഇതെന്നും താരം പറയുന്നുണ്ട്. എന്തായാലും അദ്ദേഹത്തിന്റെ നല്ല മനസിനെ പ്രശംസിച്ചു നിരവധി പേരാണ് എത്തിയിട്ടുള്ളത്.

Comments are closed.