ഗുരുവായൂർ അമ്പലനടയിൽ ഭാഗ്യക്ക് മനംപോലെ മംഗല്യം.!! ഇതുവരെ അനുഭവിച്ചറിയാത്ത സന്തോഷ നിമിഷങ്ങൾ; ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് സുരേഷ് ഗോപി.!! Suresh Gopi’s Happiness on daughter Bagya’s Marriage

Suresh Gopi’s Happiness on daughter Bagya’s Marriage : മലയാളികൾ ഉറ്റു നോക്കിയിരുന്ന രാജകീയ വിവാഹം ആയിരുന്നു മലയാളത്തിലെ സൂപ്പർ താരം സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം. ഒരാഴ്ചയായി വിവാഹ ആഘോഷങ്ങൾ കൊണ്ട് നിറഞ്ഞ താരത്തിന്റെ കുടുംബം കാത്തിരുന്ന ദിവസം വന്നെത്തി. ബിസിനസ്‌ മാനായ ശ്രേയസ്സാണ് സുരേഷ് ഗോപിയുടെ സ്വന്തം ഭാഗ്യയുടെ കഴുത്തിൽ താലി ചാർത്തിയത്.

ഗുരുവായൂർ അമ്പലത്തിൽ ഗുരുവായൂരപ്പന്റെ അനുഗ്രഹത്തോട് കൂടി നടന്ന വിവാഹ ചടങ്ങിന് വേറെയുമുണ്ട് പ്രത്യേകതകൾ. അത് മറ്റൊന്നുമല്ല വധുവിനെ കൈ പിടിച്ചു കൊടുത്തത് സാക്ഷാൽ ഇന്ത്യൻ പ്രധാനമന്ത്രിയാണ് എന്നതാണ്. ഈയടുത്ത് കേരളത്തിൽ എത്തിയ നരേന്ദ്ര മോദിയെ സുരേഷ് ഗോപി നേരിട്ടത്തി വിവാഹത്തിന് ക്ഷണിക്കുകയായിരുന്നു. തൃശൂരിൽ എത്തിയ മോദി വിവാഹ ചടങ്ങിൽ ആദ്യവസാനം വരെ പങ്കെടുത്തു.

പ്രധാനമന്ത്രി കേരളത്തിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി വന്ന ആദ്യത്തെ സംഭവം കൂടി ആയിരുന്നു ഇത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായ മറ്റു വധൂ വരന്മാർക്കും ആശംസകൾ നേരാൻ മോദി മറന്നില്ല. വധൂ വരുന്മാരുടെ അടുത്തെത്തി പൂക്കൾ നൽകി ആശംസകളും നേർന്നാണ് മോദി മടങ്ങിയത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങായത് കൊണ്ട് തന്നെ അതീവ സുരക്ഷയോടെ ആയിരുന്നു വിവാഹം. പ്രധാനമന്ത്രിയെക്കൂടാതെ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് പാർവതി, ഷാജി കൈലാസ് തുടങ്ങി നിരവധി സിനിമ താരങ്ങൾ കുടുംബമായി തന്നെ വിവാഹത്തിൽ പങ്കെടുത്തു.

രാവിലെ തന്നെ താരങ്ങളെല്ലാം ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിച്ചേരുകയും വിവാഹ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തിരുന്നു. ഇപോഴിതാ തന്റെ ഏറ്റവും വലിയ സ്വപ്നം പ്രതീക്ഷിച്ചതിലും ഭംഗിയായി നടന്നതിന്റെ സന്തോഷത്തിലാണ് സുരേഷ് ഗോപി. വിവാഹ ചടങ്ങുകളുടെ വീഡിയോ സോഷ്യൽ മീഡിയ പേജിൽ താരം പങ്ക് വെച്ചിട്ടുമുണ്ട്. “ഏറ്റവും ആനന്ദകരമായ നിമിഷങ്ങൾ. ഭാഗ്യയുടെയും ശ്രേയസിന്റെയും വിരഹത്തിന്റെ അനുഗ്രഹീതവും മനോഹരവുമായ ചില ദൃശ്യങ്ങൾ, എല്ലാവരുടെയും പ്രാർത്ഥനയ്ക്കും അനുഗ്രഹങ്ങൾക്കും നന്ദി” എന്ന് കുറച്ചു കൊണ്ടാണ് താരം വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

View this post on Instagram

A post shared by Suressh Gopi (@sureshgopi)

Comments are closed.